News - 2024
ഫ്രാന്‍സിസ് പാപ്പ വീണ്ടും യുഎഇയിലേക്ക്: ഡിസംബറില്‍ ദുബായ് സന്ദര്‍ശിക്കും
പ്രവാചകശബ്ദം 02-11-2023 - Thursday
റോം: ചരിത്രം കുറിച്ച ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനം വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന് സൂചന. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിനായി താൻ ഡിസംബർ ആദ്യ വാരത്തില്‍ ദുബായിലേക്ക് പോകുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പറഞ്ഞു. ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ RAI-യിൽ 45 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ യാത്രയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നാം തീയതി പുറപ്പെടുമെന്നും 3 വരെ അവിടെ തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം യാത്ര പരിപാടിയുടെ മറ്റ് വിശദാംശങ്ങളൊന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരിന്നു. ഇതിനുമുമ്പ് 6 അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്. ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. 2019-ല്‍ ഫ്രാന്‍സിസ് പാപ്പ, യുഎഇ സന്ദര്‍ശിച്ചിരിന്നു. 4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പാപ്പ യുഎഇയിലെത്തുക.
2013 ൽ മാർപാപ്പയായതിനുശേഷം അദ്ദേഹം പരിസ്ഥിതി നാശത്തെ കുറിച്ച് നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പാപ്പ പങ്കെടുക്കുന്ന യുഎന്‍ കോണ്‍ഫറന്‍സിന് ആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് നിരീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ 28-ാമത് സമ്മേളനം 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇ, ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുക. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക