News - 2024

ഇറാൻ പ്രസിഡന്റുമായി ഫ്രാൻസിസ് പാപ്പ ഫോണില്‍ സംസാരിച്ചു

പ്രവാചകശബ്ദം 07-11-2023 - Tuesday

ടെഹ്റാന്‍: ഇസ്രായേൽ - പാലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ രാഷ്ട്രത്തലവൻ ഇബ്രാഹിം റൈസിയുടെ അഭ്യർത്ഥനപ്രകാരം ഫ്രാൻസിസ് പാപ്പ ഫോണില്‍ സംസാരിച്ചു. ഞായറാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്‌ക്കുശേഷമാണ് സംഭാഷണം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ഗാസയിൽ വെടിനിർത്തലിനുള്ള പാപ്പയുടെ ആഹ്വാനങ്ങളെ പ്രസിഡന്‍റ് അഭിനന്ദിച്ചു. ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ പാശ്ചാത്യരെ ഓർമ്മിപ്പിക്കണമെന്ന് ഇബ്രാഹിം റൈസി മാർപാപ്പയോട് അഭ്യർത്ഥിച്ചു.

ഒക്ടോബർ 22നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും, ഒക്ടോബർ 26നു തുർക്കി പ്രസിഡന്റ് എർദോഗനുമായും, നവംബർ 2നു പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഫ്രാൻസിസ് പാപ്പ സമാധാനം അഭ്യർത്ഥിച്ചുകൊണ്ട് ഫോണിൽ സംഭാഷണം നടത്തിയിരിന്നു. ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പ നയിച്ച ത്രികാലജപത്തിനു ശേഷവും, പാലസ്തീനിലും - ഇസ്രായേലിലും തുടങ്ങുന്ന ഗുരുതരമായ അവസ്ഥകളെ പാപ്പ സ്മരിച്ചു.

ദൈവത്തിന്റെ നാമത്തിൽ വെടിനിർത്തുവാനുള്ള ആഹ്വാനം പാപ്പ ആവര്‍ത്തിച്ചു. നിരവധി കുട്ടികൾ അടങ്ങിയ ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. മധ്യപൂർവേഷ്യയിലും, യുക്രൈനിലും വേദന അനുഭവിക്കുന്നവർക്ക് തന്റെ സഹായവും, പ്രാർത്ഥനകളും പാപ്പ, ഒരിക്കൽക്കൂടി വാഗ്ദാനം ചെയ്തു.

More Archives >>

Page 1 of 900