News - 2024

'മസിഹി' എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരെ അഭിസംബോധന ചെയ്യണം: പാക്ക് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

പ്രവാചകശബ്ദം 08-11-2023 - Wednesday

ലാഹോര്‍: മിശിഹായുടെ ആളുകൾ എന്നർത്ഥം വരുന്ന 'മസിഹി' എന്ന പദം ഉപയോഗിച്ച് സർക്കാരും, സർക്കാർ വകുപ്പുകളും ക്രൈസ്തവ വിശ്വാസികളെ അഭിസംബോധന ചെയ്യണമെന്ന് പാകിസ്ഥാനിലെ സുപ്രീം കോടതിയുടെ ഉത്തരവ്. ഖൈബർ- പക്തൂങ്ക പ്രവിശ്യയിലെ ക്രൈസ്തവർക്ക് വേണ്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതൊരു സുപ്രധാന ഉത്തരവായിട്ടാണ് നിരീക്ഷകർ കണക്കാക്കുന്നത്. ഇതുവരെ ഈസായ് പദമായിരുന്നു ക്രൈസ്തവരെ സംഭാവന ചെയ്യാൻ സർക്കാർ വകുപ്പുകളുടെ രേഖകളിൽ അടക്കം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഖുർആനിൽ യേശുവിനെ വിളിക്കാൻ ഉപയോഗിക്കുന്ന ഈസാ എന്ന് പേരിന്റെ ഉറുദു ഭാഷയിലുള്ള വാക്കാണ് ഈസായ് .

ബ്രിട്ടീഷുകാരുടെ കാലത്ത് തെരുവിൽ ജോലി ചെയ്യുന്നവരെ അഭിസംബോധന ചെയ്യാനും ഈ വാക്ക് ഉപയോഗിച്ചിരുന്നു. മസിഹി എന്ന പദം തങ്ങളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കണമെന്ന് ക്രൈസ്തവർ ഏറെനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ്. കോടതിയുടെ ഉത്തരവ് മതസഹിഷ്ണുതയും, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വവും, ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാൻ വലിയൊരു ചുവടുവെയ്പ്പായാണ് കാണുന്നത്. ഇമ്പ്ളിമെന്റേഷൻ ഓഫ് മൈനോറിറ്റിസ് റൈറ്റ്സ് ഫോറത്തിനു വേണ്ടി അധ്യക്ഷൻ സാമുവൽ പയാറ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാൻ സാക്കിബും, ജസ്റ്റിസ് ഇജാസുൽ അഹ്സാനും ക്രൈസ്തവർക്ക് അനുകൂലമായി വിധി പ്രസ്താവന നടത്തിയത്.

More Archives >>

Page 1 of 902