News - 2024

'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമ ഇന്ന് മുതല്‍ തീയേറ്ററുകളില്‍

പ്രവാചകശബ്ദം 17-11-2023 - Friday

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' സിനിമ ഇന്ന്‍ മുതല്‍ തീയേറ്ററുകളില്‍. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി അഭിനയിച്ചിരിക്കുന്നത്. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ചിത്രം ഇതിനോടകം മുപ്പതിലധികം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

1995 ഫെബ്രുവരി 25ന് ഇൻഡോറിലെ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഒൗസേഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനിയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ.

സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമുന്ദർ സിംഗ് എത്തിയിരുന്നു.

☛ ☛ കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ ലിസ്റ്റ് താഴെ നല്‍കിയിരിക്കുന്നു: ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണ്. ‍ആകെ നാലു ദിവസം മാത്രമാണ് പ്രദര്‍ശനം. ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമ കാണുന്നതായിരിക്കും ഉചിതം. ☛ ☛

➧ തിരുവനന്തപുരം - ശ്രീ.

➧ തിരുവനന്തപുരം - പി. വി. ആർ ലുലു.

➧ കൊല്ലം - ജി മാക്സ്

➧ കോട്ടയം - ആശ

➧ ചങ്ങനാശ്ശേരി - അനു

➧ ആലപ്പുഴ - ശ്രീ

➧ പാലാ - ജോസ്

➧ പാലാ- പുത്തേറ്റ്

➧ മുണ്ടക്കയം- ആർ. ഡി സിനിമ

➧ കോതമംഗലം - ആൻ

➧ തൊടുപുഴ- ആശീർവാദ്

➧ എർണാകുളം- സംഗീത

➧ എർണാകുളം - പി. വി. ആർ ലുലു

➧ തൃശൂർ - ഇനോക്സ് ശോഭാസിറ്റി

➧ തൃശൂർ - ജോസ്

➧ എടപ്പള്ളി - വനിത

➧ ആലുവ - സീനത്ത്

➧ പെരുമ്പാവൂർ - ഇ. വി. എം. സിനിമ

➧ ചാലക്കുടി - സുരഭി

➧ ഇരിഞ്ഞാലക്കുട- ചെമ്പകശേരി

➧ മഞ്ഞപ്ര - ഫോർ സ്റ്റാർ

➧ കോഴിക്കോട്- ശ്രീ

➧ കോഴിക്കോട്- സിനെപൊളിസ്

➧ തലശ്ശേരി - ലിബർട്ടി

➧ കണ്ണൂർ - സമുദ്ര

➧ സുൽത്താൻ ബത്തേരി - അതുല്യ

➧ മാനന്തവാടി- ജോസ്

➧ പേരാവൂർ - ഓറ

➧ ആലക്കോട് - ഫിലിംസിറ്റി

➧ ഉളിക്കൽ - എസ്.ജി. സിനെമാസ്

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 906