News - 2024

കത്തോലിക്ക വിശ്വാസികൾ ഫ്രീമേസൺ പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ പാടില്ല: വീണ്ടും മുന്നറിയിപ്പുമായി വത്തിക്കാൻ

പ്രവാചകശബ്ദം 16-11-2023 - Thursday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികൾ ഫ്രീമേസൺ പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ പാടില്ലായെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് വത്തിക്കാൻ. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു മെത്രാന് നൽകിയ സംശയ ദൂരീകരണ മറുപടിയിലാണ് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷന്‍ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് കത്തോലിക്കാ പ്രബോധനങ്ങളും, ഫ്രീമേസൺ ചിന്താഗതിയും വ്യത്യസ്തങ്ങളായതിനാൽ കത്തോലിക്ക വിശ്വാസിയായ ഒരു വ്യക്തി ഫ്രീമേസൺ പ്രസ്ഥാനങ്ങളില്‍ അംഗമാകുന്നത് നിഷിദ്ധമാണെന്ന് പറഞ്ഞത്. ഈ രണ്ടു ചിന്താധാരകളും തമ്മിൽ എന്തുകൊണ്ട് ഒത്തുപോകാൻ പാടില്ല എന്നതിനെ സംബന്ധിച്ച മതബോധനം എല്ലാ ഇടവകകളിലും നൽകണമെന്ന് തിരുസംഘം ഫിലിപ്പീൻസിലെ മെത്രാന്മാരോട് ആവശ്യപ്പെട്ടു.

തന്റെ രൂപതയിൽ ഫ്രീമേസൺ സംഘങ്ങളില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, അങ്ങനെ ഒരു സാഹചര്യത്തിൽ അജപാലനപരമായ രീതിയിൽ, സഭയുടെ പ്രബോധനങ്ങൾ കണക്കിലെടുത്തുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ഫിലിപ്പീൻസിലെ ഡുമാഗുട്ടേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ്, ജൂലിറ്റോ കോർട്ടസാണ് ചോദ്യം ഉന്നയിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നവംബർ പതിമൂന്നാം തീയതി കർദ്ദിനാൾ ഫെർണാണ്ടസ് അദ്ദേഹത്തിന് മറുപടി നൽകുകയായിരിന്നു.

1983- ൽ മാസോണിക് അസോസിയേഷൻസുമായി ബന്ധപ്പെട്ട് വിശ്വാസ തിരുസംഘം ഏതാനും നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിൽ അംഗങ്ങൾ ആയിട്ടുള്ളവർ പാപത്തിന്റെ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും അവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. ഫ്രീമേസൺ ലോഡ്ജുകളിൽ അംഗങ്ങളായിട്ടുള്ളവരും, അവരുടെ തത്വസംഹിതകൾ പുൽകുന്നവരും ഈ നിർദ്ദേശത്തിന്റെ കീഴിൽ വരുമെന്നു കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് വ്യക്തമാക്കി.

Tag: Catholic faith and Freemasonry are irreconcilable, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക , Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »