India - 2025

അന്ത്യ അത്താഴത്തെ അനാദരിച്ച് ചിത്രീകരിച്ചതിനെ അപലപിച്ച് സിബിസിഐ

പ്രവാചകശബ്ദം 31-07-2024 - Wednesday

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനാദരിച്ചു ചിത്രീകരിച്ചതിനെ ശക്തമായി അപലപിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). അന്ത്യ അത്താഴം കേവലമൊരു കലാസൃഷ്‌ടി മാത്രമല്ല, യേശുക്രിസ്‌തു സ്ഥാപിച്ച വിശുദ്ധ കുർബാനയുടെ പ്രതീകമാണെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മതവികാരങ്ങളെ അനാദരിക്കുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയോട് ആവശ്യപ്പെടുന്നു. യഥാർത്ഥ ആഗോള ഐക്യം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പരസ്‌പര ബഹുമാനവും ധാരണയും വളർത്തിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.


Related Articles »