India - 2024

കുടുംബങ്ങൾ സ്നേഹം ആഘോഷിക്കുന്ന കേന്ദ്രങ്ങളാകണം: മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 27-11-2024 - Wednesday

മാമ്മൂട്: കുടുംബങ്ങൾ സ്നേഹം ആഘോഷിക്കുന്ന കേന്ദ്രങ്ങളാകണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മാമ്മൂട് ലൂർദ്‌മാതാ പള്ളിയിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചദിന ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.

ഏറെ നന്മകളും സമൃദ്ധിയും കുടുംബത്തിലുണ്ടെങ്കിലും പരസ്പ‌രം കലഹിച്ചു കഴിയുന്ന ദമ്പതികളുടെയും സഹോദരങ്ങളുടെയും എണ്ണം കൂടി വരുകയാണ്. നിസ്വാർത്ഥ സ്നേഹത്തിൻ്റെ ഒരു പുതിയ സംസ്‌കാരത്തിന് രൂപം കൊടുക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചാൽ മാത്രമേ നമ്മുടെ കുടുംബങ്ങൾ അനുഗ്രഹീതമായി തീരുകയുള്ളുവെന്നും ആർച്ച് ബിഷപ്പ് കുട്ടിച്ചേർത്തു.

വികാരി റവ. ഡോ. ജോൺ വി. തടത്തിൽ സ്വാഗതവും സഹവികാരി ഫാ. ടോമിൻ കിഴക്കേത്തലയ്ക്കൽ നന്ദിയും പറഞ്ഞു. ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളി, ബ്രദർ ജയിംസുകുട്ടി ചമ്പക്കുളം എന്നിവർ വചനപ്രഘോഷണം നടത്തി. മുപ്പതുവരെ വൈകുന്നേരം 4.30 മുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ.

More Archives >>

Page 1 of 613