India - 2024

കെസിബിസി ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

പ്രവാചകശബ്ദം 04-12-2024 - Wednesday

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4, 5, 6 തീയതികളിലായി കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെ‌സി‌സി) കെസിബിസിയുടെയും സംയുക്തയോഗം ഇന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.

വിശ്വാസ പ്രബോധന സംബന്ധ മന്ത്രാലയം പുറപ്പെടുവിച്ച അനന്ത മാഹാത്മ്യം (Dignitas Infinita) എന്ന വിഷയത്തെക്കുറിച്ച് ഡോ. ജേക്കബ് പ്രസാദും, ഡോ. ഷാനു ഫെര്‍ണാണ്ടസും ക്ലാസുകള്‍ നയിക്കും. 32 കത്തോലിക്ക രൂപതകളില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള കത്തോലിക്ക സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണ് കെ.സി.സി. 5,6 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

More Archives >>

Page 1 of 613