Meditation. - October 2024

സമാധാനപാലകനായ ഫ്രാന്‍സിസ് അസീസ്സി

സ്വന്തം ലേഖകന്‍ 03-10-2023 - Tuesday

"കാരണം, അവന്‍ നമ്മുടെ സമാധാന മാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2:14).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 3

സമാധാനത്തിന്റേയും സാര്‍വത്രിക സാഹോദര്യത്തിന്റേയും ഇഷ്ടതോഴന്‍ എന്ന ബഹുമാനം കൈവിടാതിരുന്ന ഒരാളായിരുന്നു ഫ്രാന്‍സിസ് അസ്സീസ്സി. ഫ്രാന്‍സിസ് സ്വയം ആസ്വദിച്ചതും വിദേശത്ത് പ്രചരിപ്പിച്ചതുമായ സമാധാനം ദൈവത്തില്‍ നിന്ന് സ്വീകരിച്ചതാണ്. നമ്മുടെ സമാധാനമാകുന്ന യേശുക്രിസ്തുവിലാണ് ഈ സമാധാനം ശക്തി പ്രാപിച്ചത്. അവന്‍ ഒരു യഥാര്‍ത്ഥ സമാധാന പാലകന്‍ ആയിരുന്നു; കാരണം, അവന്റെ പ്രസംഗങ്ങളുടെ രത്‌നച്ചുരുക്കം ലക്ഷ്യം വച്ചിരുന്നത് ശത്രുതയെ അവസാനിപ്പിക്കുന്നതിലും, സമാധാനത്തിന്റെ പുതിയ ഉടമ്പടികളുടെ അടിസ്ഥാനം ഇടുന്നതിലുമായിരുന്നു.

രക്തച്ചൊരിച്ചിലില്‍ കലാശിക്കുന്ന തമ്മില്‍ തമ്മിലുള്ള കലഹങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്വന്തം പട്ടണത്തിലെ വൈരികളായ പൗരവിഭാഗങ്ങള്‍ക്കിടയില്‍ വിശുദ്ധന്‍ സമാധാനവും സന്ധിയും പുനസ്ഥാപിച്ചു. അനിഷ്ടം ഇഷ്ടപ്പെടുന്ന പിശാചുക്കളെ അവന്‍ പ്രാര്‍ത്ഥനകളിലൂടെ പുറത്താക്കി. വഴക്കിട്ട് വേര്‍പിരിഞ്ഞ നഗരങ്ങള്‍ക്കിടയിലും, പുരോഹിതരും ഇടവക ജനങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടായിരുന്നതിന്റെ ഇടയിലും, വിശുദ്ധന്‍ സമാധാനം കൊണ്ടുവന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.10.83)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »