Purgatory to Heaven. - October 2024
ആത്മാവിന്റെ മോചനത്തിനായി തന്റെ 'ആകാംക്ഷ'യെ നിയന്ത്രിച്ച വിശുദ്ധ ഫൗസ്റ്റീന
സ്വന്തം ലേഖകന്‍ 05-10-2023 - Thursday
“അവനെ കണ്ടപ്പോള്‍ പത്രോസ് യേശുവിനോട് ചോദിച്ചു: കര്‍ത്താവേ ഇവന്റെ കാര്യം എന്ത്? യേശു പറഞ്ഞു ഞാന്‍ വരുന്നത് വരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക” (യോഹന്നാന്‍ 21: 21-22).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 5
“സായാഹ്നത്തില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്ന സമയത്ത് ഒരാത്മാവ് എന്റെ അടുക്കല്‍ വന്നു. എന്നെ തട്ടി ഉണര്‍ത്തികൊണ്ട് അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. നീ ആരാണ് എന്ന് ചോദിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, എന്റെ 'ആകാംക്ഷയുടെ ക്ലേശത്തെ' സഹിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ആ ചെറിയ ത്യാഗപ്രവര്‍ത്തിയെ എന്റെ പ്രാര്‍ത്ഥനക്കൊപ്പം ചേര്‍ത്തുകൊണ്ട് അവളുടെ മോക്ഷത്തിനായി ദൈവത്തിനു സമര്‍പ്പിച്ചു.”
വിശുദ്ധ ഫൗസ്റ്റീന (ഡയറി, 516).
വിചിന്തനം:
അലസമായ ആകാംക്ഷകളില്‍ നിന്നും ഓടി അകലുക. രാത്രി ഉറക്കത്തിനിടക്ക് എപ്പോഴെങ്കിലും നിങ്ങള്‍ ഉണരുകയാണെങ്കില്‍, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന ആരംഭിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.