Meditation. - October 2024

വേര്‍തിരിക്കാനാവാത്ത സ്നേഹം

സ്വന്തം ലേഖകന്‍ 16-10-2023 - Monday

"രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമവുംപ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു" (മത്തായി 22:40).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 16

സകല മനുഷ്യരും യേശു നല്കിയ നിയമം പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. മനുഷ്യത്വത്തിന്റെ മഹത്തായ മഹിമയെ കുറിച്ച് വളരെ വ്യക്തമായ ഉപദേശമാണ് 'ആവിലായിലെ വിശുദ്ധ തെരെസ'ക്കുള്ളത്. ഒരു മനോഹരമായ പ്രാര്‍ത്ഥനയില്‍ അവള്‍ ഉത്‌ഘോഷിക്കുന്നത് ശ്രദ്ധിക്കുക:

"എന്റെ യേശുവേ, മനുഷ്യപുത്രന്മാര്‍ക്കായുള്ള നിന്റെ സ്‌നേഹം എത്ര വലുതാണ്; ഞങ്ങളോടുള്ള സ്‌നേഹം നിമിത്തം, നല്‍കാവുന്നതില്‍ വലുതായി നീ നിന്നെത്തന്നെ ഞങ്ങള്‍ക്ക് നല്‍കിയല്ലോ. എന്റെ കര്‍ത്താവേ, ആദാമിന്റെ മക്കളോടുള്ള നിന്റെ സ്‌നേഹം രക്തച്ചൊരിച്ചിലില്‍ വഴി നീ പ്രദര്‍ശിപ്പിച്ചത് ഞങ്ങള്‍ ദര്‍ശിക്കുന്നു. സ്വന്തം അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ അറിയാത്തവന്‍, നിന്നെ സ്‌നേഹിക്കുന്നില്ല".

ദൈവത്തോടുള്ള സ്‌നേഹവും അയല്‍ക്കാരനോടുള്ള സ്‌നേഹവും വേര്‍തിരിക്കാനാവാത്തവിധം ഒന്നാണ്. ഇവ രണ്ടുമാണ് സാര്‍വത്രിക സ്‌നേഹത്തിന്റെ അലൗകികമായ വേരുകള്‍! ഇവ രണ്ടുമാണ് നാം ദൈവത്തെ സ്‌നേഹിക്കുന്നു എന്നതിന്റെ 'സുനിശ്ചിതമായ അടയാളങ്ങള്‍.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ആവില, 15.10.83)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »