Purgatory to Heaven. - October 2024

അന്തിമ ഉയിര്‍പ്പിനായി കാത്തിരിക്കുന്ന ആത്മാക്കളെ പ്രത്യേകമാവിധം അനുസ്മരിക്കുക

സ്വന്തം ലേഖകന്‍ 23-10-2023 - Monday

“നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല” (ജ്ഞാനം 3:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 23

“ഈ ജീവിതത്തില്‍ യേശുവിനെ അനുഗമിക്കുന്ന ഏല്ലാവര്‍ക്കും അവന്‍ നമുക്കായി തയ്യാറാക്കി വെച്ചിട്ടുള്ള അനശ്വരമായ സ്ഥലത്തേക്ക്‌ സ്വാഗതമരുളും. അതിനാല്‍ നമ്മള്‍ സെമിത്തേരി സന്ദര്‍ശിക്കുമ്പോഴൊക്കെ, അവസാന ഉയിര്‍പ്പിനായി കാത്തുകിടക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ നശ്വരമായ ശേഷിപ്പുകളാണ് അവിടെയുള്ളതെന്ന കാര്യം ഓര്‍ക്കുക. വിശുദ്ധലിഖിതങ്ങള്‍ നമ്മോട് പറയുന്നതനുസരിച്ച് അവരുടെ ആത്മാക്കള്‍ ദൈവത്തിന്റെ കരങ്ങളിലാണ് (ജ്ഞാനം 3:1).

അവരെ ആദരിക്കുവാനുള്ള ഏറ്റവും ഫലപ്രദവും ശരിയായതുമായ മാര്‍ഗ്ഗം അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും, വിശ്വാസപരവും, പ്രതീക്ഷാപരവും, കാരുണ്യപരവുമായ പ്രവര്‍ത്തികള്‍ അവര്‍ക്കായി സമര്‍പ്പിക്കുക എന്നതാണ്. ദിവ്യബലി വഴിയായി നമുക്ക്‌ അവരുടെ നിത്യ മോക്ഷത്തിനായി മാധ്യസ്ഥം വഹിക്കാം.”

(എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ആഞ്ചെലിയൂസ്‌, നവംബര്‍ 1, 2009).

വിചിന്തനം:

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണ വാര്‍ഷിക ദിനത്തില്‍ നിത്യശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടര്‍ച്ചയായി ചൊല്ലി കൊണ്ട് അവരെ പ്രത്യേകമാംവിധം സ്മരിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »