Meditation. - October 2024

സഭ വിളിക്കപ്പെട്ടിരിക്കുന്ന സേവന മേഖല

സ്വന്തം ലേഖകന്‍ 24-10-2023 - Tuesday

"ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും" (സങ്കീര്‍ത്തനങ്ങള്‍ 22:26).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 24

ഓരോ ദിവ്യബലിയിലും പിതാവ് തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ സഭയ്ക്കാകമാനമായി നല്‍കിയ ബലിയെ സ്വീകരിച്ചുകൊണ്ട് അവന്റെ ഉയര്‍പ്പിനെ നിരന്തരമായി മഹത്വപ്പെടുത്തുന്നു. സഭയുടെ പെസഹാ സ്വഭാവം അവിടുന്ന് സ്വീകരിക്കുന്നു. ഞായറാഴ്ച കുര്‍ബ്ബാന വിശ്വാസസമൂഹത്തിന്റെ ക്രിസ്തു കേന്ദ്രീകൃത സ്വഭാവത്തിന്റെ ഒരു ശക്തമായ പ്രകടനമാണ്; ഈ സഭയെയാണ് ക്രിസ്തു പിതാവിന് ദാനമായി നല്‍കുന്നത്.

സഹോദര സഹായത്തിലും നീതിയിലും കാരുണ്യത്തിലും സമാധാനത്തിലും സേവനം ചെയ്യുന്നതിനുമാണ് സഭ വിളിച്ച് ചേര്‍ത്തിരിക്കുന്നത്: ഈ വിളിച്ചുചേര്‍ക്കല്‍ പ്രവര്‍ത്തിയില്‍ തന്നെ ക്രിസ്തു, സേവനത്തെ വിശുദ്ധീകരിക്കുകയും ഫലവത്താക്കുകയും അത് പരിശുദ്ധാത്മാവില്‍ പിതാവിന് കാഴ്ചവയ്ക്കുകയും ചെയ്യുന്നു. സഭ വിളിക്കപ്പെട്ടിരിക്കുന്ന ഈ സേവനം സകലപൂര്‍ണ്ണതയോടുകൂടിയ പ്രേഷിത പ്രവര്‍ത്തനത്തിന്റേയും മനുഷ്യപുരോഗതിയുടേയും സേവനമാണ്. ഈ സേവനം ക്രിസ്തുവിന്റെ നാമത്തിലും അവിടുത്തെ കാരുണ്യത്തിലും കേന്ദ്രീകൃതമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »