News - 2025
സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ഡൊണാള്‍ഡ് ട്രംപ്; പ്രത്യേക അവകാശങ്ങള്‍ക്കായുള്ള പേജ് വൈറ്റ് ഹൗസിന്റെ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു
സ്വന്തം ലേഖകന്‍ 24-01-2017 - Tuesday
വാഷിംഗ്ടണ്‍: അമേരിക്ക ദൈവത്തിന്റെ രാജ്യമാണെന്നും ദൈവഹിതത്തിന് എതിരായതൊന്നും രാജ്യത്ത് നടപ്പില്ലെന്നും പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കുന്ന 'സ്വവര്‍ഗരതിക്കാരുടെ പ്രത്യേക അവകാശങ്ങള്‍' എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പേജ് നീക്കം ചെയ്താണ് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
www.whitehouse.gov എന്ന വെബ്‌സൈറ്റിലാണ് സ്വവര്‍ഗ്ഗരതിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രത്യേക പേജ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വവര്‍ഗ്ഗവിവാഹത്തെ താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇതു വെറും മ്ലേഛതയാണെന്നും തന്റെ പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്വവര്‍ഗ്ഗരതിക്കാര്‍ക്കെതിരെ ശക്തമായ നിലപാടാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്.
പുതിയതായി പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ അവരുടെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റുകള്‍ മോടിപിടിപ്പിക്കാറുണ്ട്. തങ്ങളുടെ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയ വിഷയത്തെ കൂടുതല്‍ വ്യക്തമാക്കുന്ന രീതിയിലാണ് വെബ്‌സൈറ്റ് മോടിപിടിപ്പിക്കുക. ഗര്‍ഭഛിദ്രത്തിന് സഹായകരമായ രീതിയില്‍ നല്‍കിയിരുന്ന ഫണ്ട് പിന്‍വലിക്കുവാനുള്ള ശ്രദ്ധേയമായ തീരുമാനവും അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിച്ചിരുന്നു.
