India - 2024

ഫാ. ടോമിന്‍റെ രാമപുരത്തെ വസതിയിൽ ഇന്ന് പ്രാർത്ഥനയും യോഗവും നടക്കും

സ്വന്തം ലേഖകന്‍ 12-02-2017 - Sunday

കോ​ട്ട​യം: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ലാ​യി​ട്ട് മാ​ർ​ച്ച് നാ​ലി​ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉഴുന്നാലില്‍ കു​ടും​ബാം​ഗ​ങ്ങ​ളും രാ​മ​പു​രം, മാ​ന​ത്തൂ​ർ ഇ​ട​വ​​കാം​ഗ​ങ്ങ​ളും ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ കു​ടും​ബ​വ​സ​തി​യി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ആലോചനയോഗം നടത്തും. ​പ്രാ​ർ​ത്ഥ​ന​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും ആ​ലോ​ച​നാ യോഗം നടക്കുക. പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തുടങ്ങി വിവിധ രോ​ഗ​ങ്ങ​ൾ​ക്കു കാ​ല​ങ്ങ​ളാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്ന​യാ​ളാ​ണു ടോ​മ​ച്ച​ൻ. ബ​ന്ധി​യാ​ക്ക​പ്പെ​ട്ട ശേ​ഷം ചി​കി​ത്സ നിഷേധിക്കപ്പെ​ട്ടു രോ​ഗ​ത്തി​ലും വേ​ദ​ന​യി​ലും വ​ല​യു​ന്ന സ്ഥി​തി ക​ണ്ണീ​രോ​ടെ​യാ​ണു സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളും കാ​ണു​ന്ന​ത്.

സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബിഷപ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മും​ബൈ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് എ​ന്നി​വ​ർ പ്രധാനമന്ത്രി ന​രേ​ന്ദ്രമോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് ഫാ. ​ടോ​മി​ന്‍റെ മോ​ച​ന​ത്തി​ന് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നു ബോധ്യപ്പെടുത്തിയിരു​ന്നു.

നേരത്തെ ഫാ. ടോമിന്റെ മോ​ച​ന​ത്തി​നു വേണ്ടി അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, രാ​ഷ്‌‌ട്രപ​തി പ്ര​ണ​ബ് മു​ഖ​ർ​ജി എന്നിവര്‍ക്കു ഉ​ഴു​ന്നാ​ലി​ൽ കു​ടും​ബാ​ഗ​ങ്ങ​ൾ ക​ത്ത് അ​യ​ച്ചി​രു​ന്നു. ഇ​തി​നൊ​പ്പം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നെ ഡൽഹിയിലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »