India - 2025
ഫാ. ടോം ഉഴുന്നാലിനു പ്രേഷിതാചാര്യ രത്‌ന പുരസ്‌കാരം
സ്വന്തം ലേഖകന്‍ 17-12-2018 - Monday
കായംകുളം: വൈഎംസിഎ കായംകുളം യൂണിറ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രേഷിതാചാര്യ രത്‌ന പുരസ്‌കാരത്തിനു ഫാ. ടോം ഉഴുന്നാലിനെ തെരഞ്ഞെടുത്തു. സാമൂഹിക സേവനത്തിന്റെ ഭാഗമായി യെമനിലെ പ്രവര്‍ത്തിക്കുമ്പോള്‍ 2016 മാര്‍ച്ചില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി 18 മാസം തടവില്‍ കഴിയേണ്ടിവന്ന സന്യാസിവര്യന്‍ എന്ന നിലയ്ക്കാണ് ഫാ. ടോം ഉഴുന്നാലിനെ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്.
ഡിസംബര്‍ 25ന് വൈകുന്നേരം 5.30ന് കായംകുളം കാദീശ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ സിബിസിഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാധ്യക്ഷനുമായ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത പുരസ്‌കാരം സമ്മാനിക്കും.