India

ഫാ. ടോം ഉഴുന്നാലിലിനു തൃശ്ശൂരില്‍ സ്വീകരണം നല്‍കി

സ്വന്തം ലേഖകന്‍ 05-10-2017 - Thursday

തൃശൂര്‍: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു തൃശൂര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഇന്നലെ സ്വീകരണം നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബൊക്കെ നല്‍കിയും മാര്‍ ജേക്കബ് തൂങ്കുഴി പൊന്നാടയണിയിച്ചും ഫാ. ഉഴുന്നാലിലിനെ വരവേറ്റു. ബിഷപ് മാര്‍ ജോസഫ് നീലങ്കാവില്‍, വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ, സിഎംഐ പ്രോവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ, സലേഷ്യന്‍ പ്രോവിന്‍ഷ്യല്‍ ഫാ. ജോയ്‌സ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ അതിരൂപതയിലെ സീനിയര്‍ വൈദികരും സന്യസ്തരും പൗരപ്രമുഖരും എത്തിയിരുന്നു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും ഇന്നലെ വികാരനിര്‍ഭരമായ സ്വീകരണം നല്‍കി. ഉച്ചകഴിഞ്ഞു ഡിവൈനിലെത്തിയ ഫാ. ഉഴുന്നാലിലിനെ ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ സ്വീകരിച്ചു. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ഡെര്‍ബിന്‍, ഫാ. ബിനോയ് ചക്കാനിക്കുന്നേല്‍, ബി.ഡി. ദേവസി എംഎല്‍എ, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരും സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണ സമ്മേളനത്തില്‍ ബംഗളൂരു സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോണിക്കുഴിയിലും പങ്കെടുത്തു. ഡിവൈനിന്റെ ഇംഗ്ലീഷ് വിഭാഗത്തിലെത്തിയ അദ്ദേഹത്തെ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഫാ. മാത്യു തടത്തില്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.


Related Articles »