News - 2024

പ്രസിഡന്റിന്റെ ജീവന്‍ രക്ഷിക്കാന്‍ നൈജീരിയയിൽ 65,000 ക്രൈസ്തവർ കൂട്ട ഉപവാസവും പ്രാര്‍ത്ഥനയും നടത്തുന്നു

സ്വന്തം ലേഖകന്‍ 21-02-2017 - Tuesday

കാട്ട്‌സിന: രോഗ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന നൈജീരിയയുടെ പ്രസിഡന്റ്‌ മുഹമ്മദ്‌ ബുഹാരിയുടെ ജീവന്‍ രക്ഷിക്കാനായി ക്രൈസ്തവ വിശ്വാസികള്‍ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൂട്ട ഉപവാസവും പ്രാര്‍ത്ഥനയും ആരംഭിച്ചു. കട്ട്‌സിന സംസ്ഥാനത്തെ 65,000 ക്രൈസ്തവർ ഒരാഴ്‌ച നീളുന്ന കൂട്ട ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കടുക്കുമെന്ന്‌ ക്രിസ്‌ത്യന്‍ അസോസിയേഷന്‍ ഓഫ്‌ നൈജീരിയയുടെ ചെയര്‍മാന്‍ റവ. നെല്‍സന്‍ ഓനിയേക്ക ചുക്കുവ മാദ്ധ്യമങ്ങളെ അറിയിച്ചു.

കൊഫര്‍-കൗറ, കട്ട്‌സിന തുടങ്ങിയ ആറിടങ്ങളിലുള്ള ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രാർത്ഥനകളും ഉപവാസങ്ങളും നടക്കുക. പ്രാര്‍ത്ഥനകളുടെ സമാപനം ഈ വരുന്ന ഞായറാഴ്‌ച കട്ട്‌സിനയിലെ സെന്റ്‌ ജോണ്‍ ദേവാലയത്തിൽ വച്ചു നടക്കുമെന്ന് റവ.നെല്‍സന്‍ പറഞ്ഞു. രാജ്യത്തെ ഭരണാധികാരി ഏതു മതത്തിലും രാഷ്ട്രീയ പാർട്ടിയിലും പെട്ടവരായികൊള്ളട്ടെ, അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത് വിശ്വാസികളുടെ കടമയാണ് എന്ന സന്ദേശം ലോകത്തിനു പകർന്നു നൽകുകയാണ് നൈജീരിയൻ ക്രൈസ്തവർ.


Related Articles »