News
ഇന്ത്യാനപോളിസില്‍ യേശുവിന്റെ രൂപത്തില്‍ നിന്നും ശിരസ്സ് വീണ്ടും അറുത്തുമാറ്റി
സ്വന്തം ലേഖകന്‍ 24-02-2017 - Friday
ഇന്ത്യാനപോളിസ്: അമേരിക്കയിലെ ഇന്ത്യാനപോളിസിലെ പള്ളിയില്‍ സ്ഥാപിച്ചിരുന്ന യേശുവിന്റെ രൂപത്തിന്റെ തല ഭാഗം രണ്ടാം തവണയും അജ്ഞാതര്‍ അറുത്തുമാറ്റി. കോട്ടേജ് അവന്യുയിലെ പെന്തക്കോസ്‌ത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരുന്ന രൂപത്തിന്റെ ഭാഗമാണ് അക്രമികള്‍ വെട്ടി കൊണ്ടു പോയത്. കഴിഞ്ഞ വാരാന്ത്യത്തില്‍ അജ്ഞാതര്‍ ഇന്ത്യാനപോളിസില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ പെയിന്റ് സ്‌പ്രേ ചെയ്‌ത് വികൃതമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അക്രമം.
സംഭവത്തില്‍ പാസ്റ്റര്‍ ബ്രേഡ് ഫ്‌ളാസ്‌ക്കെംപ് ആശങ്ക പ്രകടിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇതേ രൂപത്തിന്റെ തല ഭാഗം അജ്ഞാതര്‍ അറത്തു മാറ്റി ഉപേക്ഷിച്ചിരിന്നു. ഈ ഭാഗം പ്രദേശത്ത് നിന്നും ലഭിച്ചതിനാല്‍ നേരത്തെ തിരിച്ച് ഉറപ്പിക്കാന്‍ കഴിഞ്ഞിരിന്നു. ഇത്തവണ ശരിയാക്കാന്‍ പറ്റുമോ എന്നറിയില്ല. പാസ്റ്റര്‍ ബ്രേഡ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, യേശുവിന്റെ രൂപം സ്ഥാപിച്ച ദിവസം തന്നെ ഇത് നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ക്രൈസ്തവവിരുദ്ധതയാകാമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യാനപോളിസില്‍ ക്രൈസ്‌തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പുതിയ സംഭവങ്ങള്‍ പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
