India - 2025

ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ട സംഭവം: മൂന്നു ടീമുകളായി അന്വേഷണ സംഘം

പ്രവാചകശബ്ദം 01-09-2023 - Friday

കണ്ണൂര്‍: തലശേരി അതിരൂപതയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടനദേവാലയത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. പേരാവൂർ ഡിവൈഎസ്പി എ.വി. ജോണിന്റെ മേൽനോട്ടത്തിൽ മുഴക്കുന്ന് സിഐ എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രവർത്തിക്കുക.

മൂന്നു ടീമുകളായാണ് സംഘം അന്വേഷണം നടത്തുക. ഫോറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ചു പരിശോധന പൂർത്തിയാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. എടത്തൊട്ടി സെന്റ് വിൻസെന്റ് ഇടവകയുടെ കീഴിലുള്ളതാണ് 25 വർഷത്തിലധികം പഴക്കമുള്ള ഗ്രോട്ടോ.


Related Articles »