India - 2025
'എന്റെ രക്ഷകന്' ബൈബിള് ഷോയുടെ അഖിലേന്ത്യാതല പ്രദര്ശനോദ്ഘാടനം നടന്നു
സ്വന്തം ലേഖകന് 27-02-2017 - Monday
ചങ്ങനാശേരി: ഭാരതത്തിലെ ഏറ്റവും വലിയ ബൈബിൾ ഷോ 'എന്റെ രക്ഷകന്'-ന്റെ അഖിലേന്ത്യാതല പ്രദര്ശനോദ്ഘാടനം ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയിൽ നടന്നു. വൈകുന്നേരം 7നു നടന്ന ഷോ ചലച്ചിത്രതാരം മമ്മൂട്ടി നിർവഹിച്ചു. സ്നേഹവും ബഹുമാനവും കുറഞ്ഞുവരുന്ന ഇക്കാലത്തു വിരോധവും ശത്രുതയും മയപ്പെടുത്തുന്നതിന് ഈ ബൈബിൾ ദൃശ്യാവതരണത്തിനു കഴിയുമെന്നു അദ്ദേഹം പറഞ്ഞു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. രക്ഷകനായ യേശുവിന്റെ ജീവചരിത്രം അതിനൂതന സാങ്കേതിക ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കുന്നതു കണ്ണിനും കാതിനും ഹൃദയത്തിനും ആസ്വാദ്യതയും നല്കുന്നുവെന്ന് കർദിനാൾ പറഞ്ഞു. നൂറ്റമ്പതോളം കലാകാരന്മാരും 50-ല് അധികം പക്ഷി മൃഗാദികളുമാണ് 20 സെന്റ് സ്റ്റേജില് അണിനിരന്നത്. ഒരു ഷോയ്ക്ക് 1200 പേർക്കുള്ള ഇരിപ്പിടമാണുള്ളത്. ഇന്ന് രാത്രി 10.30ന് നടക്കുന്ന ഷോ കാണാൻ ആഗ്രഹിക്കുന്നവർ 94468 35013, 0481-2726481 എന്ന ഫോണുകളിൽ ബന്ധപ്പെടണം.