News - 2024

റുവാണ്ടന്‍ പ്രസിഡന്‍റിനോട് മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 21-03-2017 - Tuesday

വത്തിക്കാന്‍: റുവാണ്ടയിലെ വംശഹത്യകാലത്ത് സഭയ്ക്ക് പറ്റിയ വീഴ്ചകളെ സ്മരിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്‍റ് പോള്‍ കഗാമെയോട് മാപ്പ് ചോദിച്ചു. ഇന്നലെ വത്തിക്കാനില്‍ നടന്ന കൂടികാഴ്ചക്കിടെയാണ് മാര്‍പാപ്പ മാപ്പ് ചോദിച്ചത്.

വൈദികരും സന്ന്യാസിസന്യാസിനികളും മുള്‍പ്പടെയുള്ള സഭാംഗങ്ങള്‍ തങ്ങളുടെ സുവിശേഷ ദൗത്യത്തെ മറന്ന്‍ വരുത്തിയ വീഴ്ചകള്‍ക്കു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നേരത്തെ മാപ്പ് ചോദിച്ചിരിന്നു. കഴിഞ്ഞ കാലത്തെ തെറ്റുകളെ തിരുത്തി രാജ്യത്തു സമാധാനം സംജാതമാകട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.

വത്തിക്കാനും റുവാണ്ടയും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെ പറ്റിയും രാജ്യത്തിന് കത്തോലിക്കാസഭ നല്‍കുന്ന സംഭാവനയെ പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു. ആഫ്രിക്കയില്‍ സായുധസംഘര്‍ഷങ്ങളും പ്രകൃതിദുരന്തങ്ങളും വഴിയായി ഉണ്ടായി കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ആശങ്ക പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര സമൂഹത്തിന്‍റയും ദേശീയ സംഘടനകളുടെയും സഹായം രാജ്യത്തിന് ആവശ്യമാണെന്നു ഇരുവരും പറഞ്ഞു. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം പ്രസിഡന്‍റ് പോള്‍ കഗാമെ വത്തിക്കാന്‍സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറുമായും സംസാരിച്ചു.


Related Articles »