News - 2025
കാമറൂണ്‍ പ്രസിഡന്‍റ് പോള്‍ ബിയ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 25-03-2017 - Saturday
വത്തിക്കാന്‍: കാമറൂണിന്‍റെ പ്രസിഡന്‍റ് പോള്‍ ബിയയും പത്നി ജീന്‍ ഐറിനും ഫ്രാന്‍സീസ് പാപ്പായുമായി കൂടികാഴ്ച നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൂടികാഴ്ച നടന്നത്. പരിശുദ്ധ സിംഹാസനവും കാമറൂണും തമ്മില്‍ ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ പറ്റിയും രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ കത്തോലിക്കാസഭ വഹിക്കുന്ന പങ്ക് തുടങ്ങിയ കാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്തു. സ്വകാര്യ കൂടിക്കാഴ്ചാനന്തരം പാപ്പാ പ്രസിഡന്‍റിനോടും അദ്ദേഹത്തിന്‍റെ പത്നിയുള്‍പ്പടെയുള്ള അനുചരരോടുമൊപ്പം അല്പസമയം ചിലവഴിച്ചു.
സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി പാപ്പയ്ക്ക് ഒരു ശില്‍പമാണ് ഇരുവരും സമ്മാനമായി നല്‍കിയത്. സമാധാനത്തിന്റെ ചിഹ്നമായ ഒരു ശില്‍പ്പം പാപ്പ തിരികെ നല്‍കുകയും ചെയ്തു. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് പോള്‍ ബിയയും പത്നിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറും ആയി സംഭാഷണം നടത്തി.
![](/images/close.png)