News - 2025

മാര്‍പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

വത്തിക്കാന്‍: വിശുദ്ധവാരത്തിലെ മാര്‍പാപ്പയുടെ ശുശ്രൂഷകളെ പറ്റിയുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ഓശാന ഞായറാഴ്ച പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ അങ്കണത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുക.

പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളായ തൈലം വെഞ്ചരിപ്പും ദിവ്യബലിയും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും.

ഈസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് 8.30-നായിരിക്കും മാര്‍പാപ്പായുടെ മുഖ്യകാര്‍മികത്വത്തിലുള്ള തിരുക്കര്‍മങ്ങള്‍. തിരുകര്‍മ്മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ പത്തുമണിക്ക് വത്തിക്കാന്‍ അങ്കണത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പതിവുപോലെ, വചന സന്ദേശവും ആശീര്‍വാദവും നല്‍കും.

More Archives >>

Page 1 of 158