India - 2024
ഡോ. ഗീവര്ഗീസ് മാര് യൂലിയോസ് കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത
സ്വന്തം ലേഖകന് 12-04-2017 - Wednesday
കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിനെ നിയമിച്ചു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. മേയ് ഒന്നിനു ഡോ. ഗീവർഗീസ് മാർ യൂലിയോസ് ചുമലയേൽക്കും.
സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബിരുദമെടുത്തശേഷം വിദേശ സർവകലാശാലകളിൽനിന്ന് ജർമൻ, ഹിബ്രു, ഗ്രീക്ക്, ലാറ്റിൻ എന്നീ ഭാഷകളിൽ ഡിപ്ലോമയും, ചിക്കാഗോ സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. കോട്ടയം പഴയസെമിനാരി, നാഗ്പൂർ സെമിനാരി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
മലങ്കര സഭാ മാസിക, ദൃശ്യ മാധ്യമ സമിതി, നാഷണൽ റിലീഫ് സർവീസ് ഓഫ് ഓർത്തഡോക്സ് ചർച്ച് എന്നിവയുടെ പ്രസിഡന്റായി സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. കുന്നംകുളം തെക്കെ അങ്ങാടി സ്വദേശിയാണ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്.