News - 2024

750-ന്റെ നിറവില്‍ ഇറ്റലിയിലെ മോണ്‍റിയാലെ ബസിലിക്ക

സ്വന്തം ലേഖകന്‍ 29-04-2017 - Saturday

റോം: തെക്കേ ഇറ്റലിയിലെ പ്രസിദ്ധമായ മോണ്‍റിയാലെ ബസിലിക്ക സ്ഥാപിതമായിട്ട് 750 വര്‍ഷം. ലോകത്തെ അത്യപൂര്‍വ്വ മൊസൈക്ക് ചിത്രീകരണങ്ങളും, കൊത്തുപണികളുംകൊണ്ട് ശ്രദ്ധേയമായ ബസിലിക്ക, മോണ്‍റിയാലെ അതിരൂപതയുടെ പ്രധാന ദേവാലയം കൂടിയാണ്. നോര്‍മന്‍ രാജാക്കന്മാര്‍ സിസിലി ഭരിക്കുന്ന കാലത്താണ് മോണ്‍റിയാലെ കത്തീഡ്രല്‍ സ്ഥാപിതമായത്.

ദൈവമാതാവിന്‍റെ തിരുജനനത്തിനു (Dedicated to the Nativity of Blessed Virgin Mary) സമര്‍പ്പിതമായിരിക്കുന്ന ബസിലിക്കയിലേക്ക് അനുദിനം നൂറുകണക്കിനു വിശ്വാസികളാണ് കടന്ന്‍ വരുന്നത്. യുനസ്ക്കോയുടെ സാംസ്ക്കാരിക പൈതൃക കേന്ദ്രങ്ങളില്‍ ഇടംപിടിച്ച ദേവാലയം കൂടിയാണ് 334 അടി നീളവും 131-അടി വീതിയും അതിനൊത്ത ഉയരവുമുള്ള ബസിലിക്ക. ബൈസന്‍റൈന്‍-നോര്‍മന്‍ വാസ്തുഭംഗി തിങ്ങി നില്ക്കുന്ന ബസിലിക്കയില്‍ അടുത്തിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു.

ഏപ്രില്‍ 26 ബുധനാഴ്ച വൈകുന്നേരം കത്തിഡ്രലില്‍ ജൂബിലിയോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന നടന്നു. ദിവ്യബലിയ്ക്കു ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്കോ നേതൃത്വം നല്‍കി. 750-ന്‍റെ നിറവിലുള്ള ബസിലിക്കയിലേക്ക് കടന്ന്‍ വരുന്ന വിശ്വാസികള്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസ നേര്‍ന്നു.

ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ കൂടുതല്‍ വളരുവാനുള്ള അനുഗ്രഹം ദൈവമാതാവിന്‍റെ തിരുജനനത്തിനു സമര്‍പ്പിതമായിരിക്കുന്ന ബസിലിക്കയിലേക്ക് കടന്ന്‍ വരുന്ന ജനങ്ങള്‍ക്ക് ലഭ്യമാകട്ടെയെന്ന്‍ പാപ്പാ തന്റെ സന്ദേശത്തിലൂടെ ആശംസിച്ചു.


Related Articles »