News - 2025
ഫ്രാന്‍സിസ് പാപ്പ- ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ച മെയ് 24നു
സ്വന്തം ലേഖകന്‍ 05-05-2017 - Friday
വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫ്രാന്‍സിസ് പാപ്പയും തമ്മില്ലുള്ള കൂടികാഴ്ച ഈ മാസം നടക്കുമെന്നു വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെയ് 24നാണ് കൂടികാഴ്ച നടക്കുക. ഇക്കാര്യം ഇന്നലെയാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ച നടത്തും.
ഇറ്റലിയിലെ സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന ഉറപ്പായതോടെ അദ്ദേഹം വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരിന്നു. അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ഇറ്റലി കൂടാതെ ബെല്‍ജിയവും ഇസ്രായേലും സൗദി അറേബ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.
ട്രംപിന്റെ മുന്‍ഗാമികളായ പ്രസിഡന്‍റുമാര്‍ സ്ഥാനമേറ്റ് അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2001-ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ജോണ്‍ പോള്‍ രണ്ടാമനുമായും 2009ല്‍ ബറാക്ക് ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട് പതിനാറാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശം അയച്ചിരിന്നു.