News - 2024

സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസം മാതൃകാപരം: കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി

സ്വന്തം ലേഖകന്‍ 16-05-2017 - Tuesday

മെല്‍ബണ്‍: സീറോ മലബാര്‍ സഭാംഗങ്ങളുടെ ആഴമേറിയ വിശ്വാസവും സമര്‍പ്പണ മനോഭാവവും മാതൃകയാണെന്ന് പൗരസ്ത്യ സഭകള്‍ക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി. ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വളരുവാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതക്ക് സാധിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു.

ഡാന്‍ഡിനോങ്ങ് സെന്റ് ജോണ്‍സ് കോളേജില്‍ എത്തിചേര്‍ന്ന കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിയ്ക്കും മാര്‍പ്പാപ്പയുടെ ഓസ്‌ട്രേലിയായിലെ സ്ഥിരം പ്രതിനിധി അഡോള്‍ഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും വിശിഷ്ട വ്യക്തികള്‍ക്കും രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഓസ്‌ട്രേലിയായിലെ ഇതര പൗരസ്ത്യ സഭാപിതാക്കന്മാരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മ്മികരായി.


Related Articles »