India - 2025

ഓഖി ഇരകള്‍ക്ക് സഹായവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും

സ്വന്തം ലേഖകന്‍ 16-12-2017 - Saturday

മെല്‍ബണ്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും. രൂപതയുടെ എല്ലാ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും ഈ വരുന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കിടയില്‍ പ്രത്യേകം പിരിവെടുത്ത് തക്കല സീറോമലബാര്‍ രൂപതയിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുകൊടുക്കും. നൂറുകണക്കിനാളുകളുടെ മരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും തീരപ്രദേശങ്ങളില്‍ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് മാര്‍ ബോസ്കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു.

വലയും വള്ളവും കൃഷിയും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യതൊഴിലാളികളെയും കര്‍ഷകരെയും സഹായിക്കാന്‍ എല്ലാവരുംഉദാരമായി നല്കാന്‍ തയ്യാറാകണമെന്ന് പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ ബിഷപ്പ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഓഖി ദുരന്തത്തിന് ഇരയായവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വാഗ്ദാനം ചെയ്തിരിന്നു.


Related Articles »