News - 2024

ഫാത്തിമ ദര്‍ശനത്തെ ആസ്പദമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 20-05-2017 - Saturday

പാ​​​രീ​​​സ്: ഫാ​​​ത്തി​​​മ​​​യി​​​ൽ ഇ​​​ട​​​യ​​​ക്കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശു​​​ദ്ധ ക​​​ന്യകാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച സം​​​ഭ​​​വ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഹോ​​​ളി​​​വു​​​ഡ് സി​​​നി​​​മ ഒരുങ്ങുന്നു. ആ​​​ർ​​​ക് ലൈ​​​റ്റ് ഫി​​​ലിംസിന്റെ ബാനറില്‍ യു​​​എ​​​സ് സം​​​വി​​​ധാ​​​യ​​​ക​​​നും നിര്‍മ്മാതാവുമായ ഗാ​​​രി ഹാ​​​മി​​​ൽട്ടന്റെ തയാറാക്കുന്ന സിനിമയുടെ പേരും ‘ഫാ​​​ത്തി​​​മ’ എന്ന്‍ തന്നെയാണ്. കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ ഗാ​​​രി ഹാ​​​മി​​​ൽ​​​ട്ട​​​ൻ ആണ് ചലച്ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

വി​​​ഖ്യാ​​​ത അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​ൻ ഹാ​​​ർ​​​വി കെ​​​യ്റ്റെ​​​ൽ, ബ്ര​​​സീ​​​ലി​​​യ​​​ൻ ന​​​ടി സോ​​​ണി​​​യ ബ്രാ​​​ഗ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​ർ അ​​​ഭി​​​ന​​​യി​​​ക്കും. ഇ​​റ്റാ​​ലി​​യ​​ൻ സം​​വി​​ധാ​​യ​​ക​​ൻ മാ​​​ർ​​​ക്കോ പൊ​​​ന്‍റെ​​​കോ​​​ർ​​​വോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നൂ​​​റു​​​ വ​​​ർ​​​ഷം മു​​​മ്പു ന​​​ട​​​ന്ന സം​​​ഭ​​​വ​​​വും അ​​​തു ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശ​​​വും ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക​​​ത്തു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളും ത​​നി​​മ ചോ​​രാ​​തെ​​ തന്നെ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ഗാ​​​രി ഹാ​​​മി​​​ൽ​​​ട്ട​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ച​​ല​​ച്ചി​​ത്ര​​ത്തി​​ന്‍റെ അണിയറ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. 1952-ല്‍ ദി മിറാക്കിള്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരിന്നു. ജോണ്‍ ബ്രാമാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്.

ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച ജ​​​സീ​​​ന്ത​​​യെ​​​യും ഫ്രാ​​​ൻ​​​സി​​​സ്കോ​​​യെ​​​യും കഴിഞ്ഞ ശ​​​നി​​​യാ​​​ഴ്ചയാണ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയയുടെ നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്.


Related Articles »