News - 2025
ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ മിഷന് ലീഗ് പ്രവര്‍ത്തനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 29-05-2017 - Monday
ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ചെറുപുഷ്പ മിഷൻ ലീഗ് പ്രവര്‍ത്തനമാരംഭിച്ചു. ലീഡ്സിലെ സെന്റ് വിൽഫ്രിഡ്സ് ദേവാലയത്തിൽ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിർവഹിച്ചത്. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടന്നു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അൽഫോൻസാമ്മയെയും മിഷൻ ലീഗ് അംഗങ്ങൾ മാതൃകകളാക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
കേരള സഭയിൽ പൗരോഹിത്യ - സമർപ്പണ ജീവിതത്തിലേക്കുള്ള ദൈവവിളിയിൽ നിർണായകമായ സ്വാധീനം ചെറുപുഷ്പ മിഷൻ ലീഗ് നിർവഹിച്ചിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ കുർബാന സെന്ററുകളിലും മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാർ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ലീഡ്സ് സീറോ മലബാര്‍ ചാപ്ലിനായ റവ. ഫാ. മാത്യൂ മുളയോലില്‍ രൂപതയുടെ ചെറുപുഷ്പ മിഷന് ലീഗിനെ നയിക്കും. ഫാ. സിബു കള്ളാപ്പറന്പിൽ, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, ഫാ.ഫാൻസുവാ പത്തിൽ സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർമാരായ ഡേവിസ് പോൾ, ജോണ്‍ കുര്യൻ എന്നിവർ പ്രസംഗിച്ചു.
![](/images/close.png)