India - 2025
ഫാ.ടോമിന്റെ കുടുംബാംഗങ്ങള്‍ ഇന്ന് ഗവര്‍ണ്ണറെ സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 31-05-2017 - Wednesday
കോട്ടയം: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉഴുന്നാലിൽ കുടുംബാംഗങ്ങൾ ഇന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കൂടികാഴ്ച നടത്തുക. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമാണു ഉഴുന്നാലില്‍ കുടുംബയോഗം ഭാരവാഹികളായ തോമസ് ഉഴുന്നാലിൽ, സാജൻ തോമസ്, റോയി മാത്യു എന്നിവർ ഗവർണറെ കാണുക.
വൈദികനെ മോചിപ്പിക്കാൻ ഗവർണർ കേന്ദ്ര സർക്കാരിനോടു സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അഭ്യർഥന നടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കുടുംബാംഗങ്ങൾ നൽകും. അജ്ഞാത കേന്ദ്രത്തിൽ ബന്ധിയാക്കപ്പെട്ടിരിക്കുന്ന ഫാ.ടോം, തന്നെ മോചിപ്പിക്കാൻ ആവുന്നവിധം ഇടപെടണമെന്നു യാചിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടുത്തയിടെ പുറത്തുവന്നിരുന്നു.