News - 2025

ഫാ. ടോമിന്‍റെ മോചനത്തിന് കേന്ദ്രത്തിന്റെ സജീവ ഇടപെടല്‍ ഉണ്ടാകുമെന്ന് ബി‌ജെ‌പി ദേശീയ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 04-06-2017 - Sunday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെമനില്‍ ഒരു വര്‍ഷത്തോളമായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ജീ​​​വ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ഉറപ്പ് നല്‍കി. ഇന്നലെ വൈ​​​കു​​​ന്നേ​​​രം പ​​​ട്ടം ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണു ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​ഇക്കാര്യം വ്യക്തമാക്കിയത്.

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​നം, റ​​​ബ​​​ർ, ഏ​​​ലം അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി തുടങ്ങിയവ ച​​​ർ​​​ച്ച​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പ​​​റ​​​ഞ്ഞു.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഭാ​​​ര​​​ത സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​ക​​​ണം. അ​​​മി​​​ത് ഷാ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. രാ​​ഷ്‌​​ട്രീ​​യ കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ല. ക​​​ന്നു​​​കാ​​​ലി ക​​​ശാ​​​പ്പു നി​​​യ​​​ന്ത്ര​​​ണ​​​മ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളൊ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ലെ​​​ന്നും കര്‍ദിനാള്‍ ക്ലീമീസ് ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി പറഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ജോ​​​ണ്‍ മ​​​ത്താ​​​യി, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ ഡി​​​ജി​​​പി​​​യു​​​മാ​​​യ ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, വിവിധ ബി‌ജെ‌പി നേതാക്കള്‍ തുടങ്ങിയവര്‍ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


Related Articles »