Wednesday Mirror - 2025

വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......?

തങ്കച്ചന്‍ തുണ്ടിയില്‍ 07-06-2017 - Wednesday

"വി. കുര്‍ബ്ബാനയര്‍പ്പണം യേശുവിന്‍റെ കുരിശുമരണത്തിന്‍റെ അത്രതന്നെ അമൂല്യമായ ഒന്നാണ്" - വി. തോമസ്‌ അക്വിനാസ്.

ധ്യാനം കൂടി ദൈവസ്നേഹം അനുഭവിച്ചറിഞ്ഞപ്പോള്‍ ഈ സ്നേഹം മറ്റുള്ളവരെയും അറിയിക്കാനുള്ള തീക്ഷ്ണതയിലായിരുന്നു. ആയിടയ്ക്കാണ് എമ്മാവൂസില്‍ വച്ച് ഒരു കൗണ്‍സി്ലിംഗ് കോഴ്സ് ഉള്ളതായി അറിഞ്ഞത്. അന്നൊക്കെ ഒന്നും നോക്കാതെ എടുത്തുചാടുന്ന ഒരു പ്രകൃതമായിരുന്നതിനാല്‍ കോഴ്സില്‍ പങ്കെടുക്കാനെത്തി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത്. നവീകരണത്തില്‍ കടന്നു വന്നിട്ട് വളരെ വര്‍ഷങ്ങളായവരും ശുശ്രൂഷകളൊക്കെ ചെയ്യുന്നവരുമായവര്‍ക്കു വേണ്ടിയുള്ള കോഴ്സാണതെന്ന്‍.

ആദ്യ ദിവസം തന്നെ എല്ലാവരും തങ്ങളെ പരിചയപ്പെടുത്തണമായിരുന്നു. ഓരോരുത്തരും പരിചയപ്പെടുത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കാരണം വിദ്യാഭ്യാസത്തിലും ശുശ്രൂഷയിലും മികച്ചു നില്ക്കുന്നവരാണ് എല്ലാവരും. എന്‍റെ ഊഴമെത്തി. പറയാന്‍ ശുശ്രൂഷകളൊന്നുമില്ല. ധ്യാനം കൂടിയിട്ട് ഒരു വര്‍ഷം പോലുമായില്ല. ആ കൂട്ടായ്മയില്‍ ഉള്ളതില്‍ ഏറ്റവും എളിയവന്‍.

രണ്ടു ഘട്ടങ്ങളായുള്ള കോഴ്സായിരുന്നു. രണ്ടാം ഘട്ടം സര്‍ട്ടിഫിക്കറ്റും ലഭിക്കും. അവസാന ദിവസം ഒരു ടെസ്റ്റുണ്ട്. ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ഉളളൂ എന്ന അറിയിപ്പ് എന്നെ ഞെട്ടിച്ചു.

വരങ്ങള്‍ ഉപയോഗിച്ച് വേണം കൗണ്‍സിലിംഗ് നടത്താന്‍. എല്ലാവരുടെയും മുന്നില്‍ വച്ചാണ് കൗണ്‍സിലിംഗ്. കുളത്തുവയല്‍ ടീമാണ് ടെസ്റ്റ്‌ നടത്തുന്നത്. അതും വലിയ ദര്‍ശനങ്ങളൊക്കെയുള്ള ബ്രദര്‍ ജോസ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍. അന്നത്തെ കെ.എസ്.ടി.ചെയര്‍മാന്‍ ഫാ.പോള്‍ മുണ്ടോളിക്കലായിരുന്നു. കോഴ്സിന്‍റെ ക്ലാസ്സുകളൊക്കെ ഗ്രഹിക്കാന്‍ സാധിച്ചു. പക്ഷേ എനിക്ക് വരങ്ങളൊന്നുമില്ല എന്ന സത്യം എന്നെ ഞെട്ടിച്ചു. ടെസ്റ്റിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലം കണ്ടപ്പോള്‍ ഒരു ആശയം തോന്നി. സീറ്റുകള്‍ വട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അതിനു നടുവില്‍ രണ്ടു കസേരകള്‍ ഇട്ടിരിക്കുന്നു. അവിടെയിരുന്നു വേണം കൗണ്‍സിലിംഗ് നടത്തിക്കാണിക്കാന്‍.

ഞാന്‍ ഇപ്രകാരം ചിന്തിച്ചു. ഒരു സൈഡില്‍ ഇരിക്കാം ഒരോരുത്തരെ വിളിക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ വിളിക്കും വിധം ഇരിക്കാന്‍ തീരുമാനിച്ചു. അതിനുള്ള സീറ്റും കണ്ടുപിടിച്ചു. ഞാനിപ്രകാരമാണ് ചിന്തിച്ചത്. ഇത്രയും പേര്‍ ഉള്ളപ്പോള്‍ ഓരോരുത്തരും കൗണ്‍സിലിംഗ് നടത്തുന്ന രീതി മനസ്സിലാക്കാം. വരങ്ങള്‍ ഉള്ളവരാണ് എല്ലാവരും തന്നെ. അവരില്‍ നിന്നും കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ വച്ച് എങ്ങനെയെങ്കിലും തട്ടിക്കൂട്ടാം.

ഏതായാലും ആശ്വാസകരമായ കാര്യം വി.കുര്‍ബ്ബാനയ്ക്ക് ശേഷമാണ് ടെസ്റ്റ്‌ ആരംഭിക്കുന്നത്. അന്നത്തെ ദിവ്യബലിയില്‍ ഞാനിപ്രകാരം കരഞ്ഞു പ്രാര്‍ത്ഥിച്ചു. 'കര്‍ത്താവേ എനിക്ക് വരങ്ങളൊന്നുമില്ല. ഞാനെങ്ങനെ ടെസ്റ്റില്‍ വിജയിക്കും. നിനക്കസാധ്യമായി ഒന്നുമില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. വിദ്യാസമ്പന്നരിലും അറിവുള്ളവരിലും കൂടി മാത്രമല്ലല്ലോ നീ പ്രവര്‍ത്തിക്കുന്നത്. നിന്‍റെ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോള്‍ അറിവില്ലായ്മ ഒരു പ്രശ്നമല്ലല്ലോ. എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കുമെന്ന് നീ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്‍റെ പരിശുദ്ധാത്മാവിനെ അയച്ച് ആ നിമിഷം എന്നെ ശക്തിപ്പെടുത്തണമേ.'

ബലിയര്‍പ്പണത്തിനു മുമ്പേ പോയിരുന്ന് ഇക്കാര്യങ്ങളെല്ലാം സമര്‍പ്പിച്ച്‌ ബലി ആരംഭിച്ചു. അന്നത്തെ സുവിശേഷത്തില്‍ ഇപ്രകാരമൊരു വചനം വായിച്ചപ്പോള്‍ എന്‍റെ ഹൃദയത്തില്‍ ശാന്തതയും സമാധാനവും അനുഭവപ്പെട്ടു. ആ വചനം ഇതായിരുന്നു: "എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും" (ലൂക്ക 12:12). ഇപ്രകാരം എന്‍റെ ഉള്ളില്‍ നിന്നൊരു സ്വരം വരങ്ങളൊന്നുമില്ലായെന്നു കരുതി നീ വിഷമിക്കേണ്ട. ആ നിമിഷം പരിശുദ്ധാത്മാവ് നിന്നിലൂടെ പ്രവര്‍ത്തിക്കും ബലിയര്‍പ്പണത്തിലൂടെ ഈശോ എന്നെ ആശ്വസിപ്പിച്ചു.

ഇവിടെ എനിക്കൊരു പാളിച്ച പറ്റി. ലജ്ജയോടെ തന്നെ ഞാനത് തുറന്നെഴുതട്ടെ. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. പക്ഷേ മുന്‍ തീരുമാനപ്രകാരം ഞാന്‍ ആദ്യം സൂചിപ്പിച്ച പ്രകാരം ഞാന്‍ ഒരു സീറ്റ് പിടിച്ചു. അവിടെയിരുന്നാല്‍ എന്നെ ആദ്യം വിളിച്ചാല്‍ പ്രശ്നമാകും. ഉടന്‍ അവിടെ നിന്ന്‍ എഴുന്നേറ്റ് മാറി മറുവശത്തെ അവസാനസ്ഥാനത്ത് പോയിരുന്നു. അപ്പോള്‍ ഒരു തോന്നല്‍, ഒരുപക്ഷേ ഇവിടെ നിന്നാണ് തുടങ്ങുന്നതെങ്കിലോ? ആയതിനാല്‍ ഏറ്റവും നടുക്ക് സ്ഥാനം പിടിച്ചു. എല്ലാം ശുഭം. ഏതു വശത്തു നിന്ന്‍ തുടങ്ങിയാലും പ്രശ്നമില്ല. പകുതി പേര്‍ കഴിയുമ്പോഴേ വിളിക്കുകയുള്ളൂ.

വി. കുര്‍ബ്ബാനയില്‍ രാവിലെ എനിക്കു തന്ന വചനത്തെ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നെങ്കില്‍ ഇപ്രകാരം ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. ഏതായാലും ടെസ്റ്റ്‌ തുടങ്ങി. ഏറ്റവും ആദ്യം ഏറ്റവും നടുക്കിരുന്ന എന്നെതന്നെ വിളിച്ചു. ഉടന്‍ ഒരു വചനം എന്‍റെ ഓര്‍മ്മയിലെത്തി, "മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതാണ്." (സുഭാ. 16:2)

ഞാന്‍ എഴുന്നേറ്റു നടുക്ക് ക്രമീകരിച്ചിരിക്കുന്ന കസേരയില്‍ ഇരുന്നു. മറ്റൊരാളെ വിളിച്ച് അയാളെ കൗണ്‍സിലിംഗ് നടത്താന്‍ പറഞ്ഞു. അതും വലിയ വളര്‍ച്ചയില്‍ എത്തിയ ഒരു മനുഷ്യനെ. ഞാന്‍ കണ്ണുകളടച്ച്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. 'കര്‍ത്താവേ, നീയെനിക്ക് മാപ്പ് തരണം. നീയെന്നോട്‌ പ്രഭാത ബലിയിലൂടെ സംസാരിച്ചതായിരുന്നു. ഞാന്‍ അത് അപ്പോള്‍ വിശ്വസിച്ചെങ്കിലും പിന്നീട് എന്തൊക്കെ കാട്ടിക്കൂട്ടിയെന്ന് നിനക്കറിയാമല്ലോ. എന്നോട് ക്ഷമിക്കണം. ഇതാ എന്നെ പൂര്‍ണ്ണമായും നിനക്ക് സമര്‍പ്പിക്കുന്നു. ഈ നിമിഷം നിന്‍റെ പരിശുദ്ധാത്മാവ് എന്നെ നയിക്കണം'.

അത്ഭുതമെന്ന് പറയട്ടെ. ആ നിമിഷം മുതല്‍ എനിക്ക് ദര്‍ശനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. കൗണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേപടി കുറിക്കട്ടെ. 'ഒരു സ്ഥലത്തു നിന്നും വെളിപ്പെട്ടു കിട്ടാത്ത കാര്യങ്ങള്‍ ഇന്നു താങ്കളിലൂടെ വെളിപ്പെട്ടു കിട്ടി.' അതെ, എന്‍റെ ജീവിതത്തില്‍ മറഞ്ഞു കിടന്ന പലതും വെളിച്ചത്തു കൊണ്ടു വരാന്‍ താങ്കളിലൂടെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചു.

പ്രാര്‍ത്ഥനയിലൂടെയും ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വി.ബലിയിലൂടെയും നമുക്ക് പല കാര്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തതിന്‍റെ ഒരു കാരണം നമ്മുടെ വിശ്വാസക്കുറവാണ്. സര്‍വ്വാധിപനാണ് അവിടുന്ന് എന്നു നാം പാടുമ്പോഴും അവിടുന്ന് സര്‍വ്വാധിപനാണെന്നു നൂറു ശതമാനവും വിശ്വസിക്കാന്‍ നമുക്കാവുന്നുണ്ടോ? എന്നാല്‍ പൂര്‍ണ്ണമായും വിശ്വസിക്കാതെ കുറെ നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കും. ഇവിടെയാണ് നാം തിരുത്തേണ്ടത്.

പലപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്, "എന്‍റെ കര്‍ത്താവേ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ" (മര്‍ക്കോസ് 9:24). ബലിയര്‍പ്പണത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഭക്തിയോടും ശ്രദ്ധയോടും അര്‍ത്ഥമറിഞ്ഞും നാം പങ്കെടുക്കുമ്പോള്‍ അതൊരു വലിയ അനുഗ്രഹമായി മാറും. ഇന്നു ബലിയര്‍പ്പണത്തിന്‍റെ തുടക്കത്തില്‍ പാടിയ ഒരു പാട്ട് എന്നെ സ്പര്‍ശിച്ചു. അതിപ്രകാരമാണ്‌.

മനസ്സൊരു സക്രാരിയായ്
ഒരുങ്ങുകയാണിവിടെ
മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ
ഓര്‍ക്കുകയാണിവിടെ,
ഓര്‍ക്കുകയാണിവിടെ

അതെ, തുടക്കം മുതല്‍ നമ്മുടെ മനസ്സിനെ ഒരുക്കി ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുമ്പോള്‍ ബലി നമുക്ക് അനുഭവമാകും. പലരും ബലിയര്‍പ്പണത്തിന്‍റെ ഇടയ്ക്ക് വന്ന് ബലിയില്‍ സംബന്ധിക്കുന്നതു കാണാം. യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണത്തിന് മുന്‍പു തന്നെ ബലിക്കായ് പ്രാര്‍ത്ഥിച്ചൊരുങ്ങണം. അല്ലെങ്കില്‍ തന്നെ ബലിയര്‍പ്പണത്തിന്‍റെ തുടക്കം മുതല്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കണം. വി.കുര്‍ബ്ബാനയിലെ ഓരോ ശുശ്രൂഷയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറ, ഒരുക്ക ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ദൈവൈക്യ ശുശ്രൂഷ, സമാപന ശുശ്രൂഷ എന്നീ എല്ലാ ശുശ്രൂഷയിലും ഭക്തിപൂര്‍വ്വം നാം പങ്കെടുക്കേണ്ടതാണ്.

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »