India - 2024

ചേമ്പർ എക്സലൻസ് അവാർഡ് കർദ്ദിനാൾ ക്ളീമിസിന് സമ്മാനിച്ചു

സ്വന്തം ലേഖകന്‍ 15-03-2019 - Friday

തിരുവനന്തപുരം: ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ ചേമ്പർ എക്സലൻസ് അവാർഡ് സീറോ മലങ്കര ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവാക്ക് ഗവർണർ ജസ്റ്റിസ് പി സദാശിവം സമ്മാനിച്ചു. മാര്‍ ഈവാനിയോസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ സിരാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതായും കാമ്പസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ മികച്ച നേതൃത്വമാണ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വഹിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു. ശശിതരൂര്‍ എംപി, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, ജേക്കബ് മാര്‍ ബര്‍ണബാസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, യൂഹന്നാന്‍ മാര്‍ തിയോഡോഷ്യസ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Related Articles »