News - 2024

സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന് പഠിപ്പിക്കുവാന്‍ പുരോഹിതര്‍ വിമുഖത കാണിക്കരുത്: പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ബാമോണ്ടെ

സ്വന്തം ലേഖകന്‍ 26-06-2017 - Monday

വത്തിക്കാന്‍ സിറ്റി: പിശാചിനേയും അവന്റെ ലോകത്തേപ്പറ്റിയും പഠിപ്പിക്കുന്നതില്‍ സെമിനാരികളും പുരോഹിത ദൈവശാസ്ത്രജ്ഞരും വിമുഖത കാണിക്കരുതെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റിന്റെ ചെയര്‍മാനും പ്രസിദ്ധ ക്ഷുദ്രോച്ചാടകനുമായ ഫാദര്‍ ഫ്രാന്‍സെസ്ക്കോ ബാമോണ്ടെ. റോമില്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ക്ലര്‍ജിയുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

ഇന്നും നിലനില്‍ക്കുന്ന പിശാചിനേയും അവന്റെ ലോകത്തേപ്പറ്റിയും പഠിപ്പിക്കുന്നതില്‍ സെമിനാരികളും ദൈവശാസ്ത്രജ്ഞരും പുലര്‍ത്തുന്ന ശ്രദ്ധക്കുറവ് വലിയ പ്രശ്നമാണ് സൃഷ്ട്ടിക്കുക. ഇവയേക്കുറിച്ച് ചില പ്രൊഫസ്സര്‍മാര്‍ സ്വീകരിച്ചിട്ടുള്ള നിഷേധാത്മകമായ നിലപാട് ഇന്നത്തെ സെമിനാരി പരിശീലനത്തിന്റെ ഒരു പ്രധാന പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You May Like: ‍ ലൂസിഫര്‍ സാത്താന്‍ സഭയുടെ സ്ഥാപകന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

സഭാ പ്രബോധനങ്ങളുടേയും സുവിശേഷത്തിന്റേയും വെളിച്ചത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ സാത്താന്‍ ഉണ്ടെന്നും അവന്റെ പൈശാചിക ലോകം, അവന്റെ കുടിലതകള്‍, എന്നിവയെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കേണ്ടതാണ്. ശരിയായ സെമിനാരി പരിശീലനത്തിന്റെ അഭാവം വിദ്യാര്‍ത്ഥികളെ ആത്മീയതയ്ക്ക് വിരുദ്ധമായ പാതയില്‍ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കും.

സാത്താന്‍ എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരുപാട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിശാചിനേയും അവന്റെ പൈശാചിക ലോകത്തെക്കുറിച്ചും വിശ്വാസികള്‍ക്ക് ശരിയായ അറിവില്ല. ശരിയായ പരിശീലനം കിട്ടിയില്ലെങ്കില്‍ പുരോഹിതര്‍ക്ക് സാത്താന്റെ പ്രവര്‍ത്തികളെക്കുറിച്ചും, ഈ മേഖലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെക്കുറിച്ചും വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല.

Must Read: ‍ പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

സാത്താന്റെ പീഡകളാല്‍ വലയുന്ന നിരവധി സഹോദരീ സഹോദരന്‍മാരുടെ മോചനത്തിന് ക്ഷുദ്രോച്ചാടകരല്ലാത്ത പുരോഹിതരും ക്ഷുദ്രോച്ചാടകരായ പുരോഹിതരും തമ്മില്‍ ഒരു സഹകരണം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അതിനായി തങ്ങളുടെ പരിശീലനകാലത്ത് തന്നെ സെമിനാരി വിദ്യാര്‍ത്ഥികള്‍ ഈ മേഖലയില്‍ പരിചയസമ്പന്നരായ പുരോഹിതരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നത് നല്ലതായിരിക്കുമെന്നും ഫാദര്‍ ഫ്രാന്‍സെസ്ക്കോ ബാമോണ്ടെ അഭിപ്രായപ്പെട്ടു.

തങ്ങളുടെ പരിശീലനകാലത്ത് സെമിനാരി വിദ്യാര്‍ത്ഥികള്‍ ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഒരു ക്ഷുദ്രോച്ചാടകനായ പുരോഹിതനുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് പുരോഹിതന്റെ സാക്ഷ്യം കേള്‍ക്കുവാനും ഈ പ്രേഷിത മേഖലയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ കഴിയുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »