News

യേശുവിന്റെയും ദൈവമാതാവിന്റെയും ചിത്രമുള്ള ചെരിപ്പ്: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നു

സ്വന്തം ലേഖകന്‍ 08-07-2017 - Saturday

ഡല്‍ഹി: യേ​ശു​വി​ന്‍റെ ചി​ത്ര​മു​ള്ള ചെ​രി​പ്പ് ഗു​ജ​റാ​ത്തി​ൽ പു​റ​ത്തി​റ​ക്കി എന്ന പേരില്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. യേ​ശു​വി​ന്‍റെ​യും ദൈവമാതാവായ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ചി​ത്ര​മു​ള്ള ചെ​രി​പ്പു​ക​ൾ ഗു​ജ​റാ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​വെന്നും ഇ​ത്ത​രം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെന്നും പറഞ്ഞു കൊണ്ടാണ് വാട്സപ്പിലും ഫേസ്ബുക്കിലും ചിത്രം വ്യാപകമായി പ്രചരിച്ചത്.

ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ൽ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നൈ​​ജീ​​രി​​യ​​യി​​ൽ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ച്ച ചെ​​രി​​പ്പു​​ക​​ളു​​ടെ ചി​​ത്രമാണിത്. താ​​യ്‌​​ല​​ൻ​​ഡി​​ലും സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ലു​​ള്ള ചെ​​രി​​പ്പു​​ക​​ൾ വി​​ൽ​​പ്പ​​ന​​യ്ക്കു വ​​ന്നു​​വെ​ന്നു റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​താ​ണ് ഗു​​ജ​​റാ​​ത്തി​​ന്‍റെ പേ​​രു​വ​ച്ചു പ്ര​​ച​​രി​​പ്പി​​ച്ച​​ത്.​

മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ ബോ​ധ​പൂ​ർ​വം ചെയ്തതാണെന്നാണ് വിലയിരുത്തല്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.


Related Articles »