India - 2024

ബിഷപ്പിന്റെ അമ്പല ദര്‍ശനം? സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

സ്വന്തം ലേഖകന്‍ 08-08-2019 - Thursday

കൊല്ലം: ബിഷപ്പ് അമ്പലം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നു എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വീഡിയോ പ്രചരണം. മെത്രാന്റെ വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് കാണിക്കയിടുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് ഇളമാട് സ്വദേശിയാണ് കത്തോലിക്കാ സഭയിലെ മെത്രാൻമാർക്ക് സമാനമായ വേഷഭൂഷാധികള്‍ ധരിച്ച് കാണിക്കയിടുന്നതെന്ന് വ്യക്തമായി.

വിവാഹിതനായ ഇദ്ദേഹം നിലവിൽ ഒരു ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടല്ല കഴിയുന്നത്. ഒരു സുപ്രഭാതത്തിൽ സ്വയം പ്രഖ്യാപിത കോർ എക്സികോപ്പായായി ഇദ്ദേഹം മാറുകയായിരിന്നുവെന്ന് വിഷയത്തില്‍ അന്വേണം നടത്തിയവര്‍ പറയുന്നു. കത്തോലിക്കാ മെത്രാനെന്ന തരത്തിൽ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സഭയിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.


Related Articles »