News - 2025
ഡെങ്കിപ്പനിയെ തുടര്‍ന്നു യുവ വൈദികന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍ 14-07-2017 - Friday
കോട്ടയം: ഡെങ്കിപ്പനി മൂലമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നു എംഎസ്എഫ്എസ് സഭാംഗമായ യുവവൈദികന്‍ മരിച്ചു. ഫാ. സിജോ ഓലിക്കല്‍ (31) ആണ് മരിച്ചത്. ബാഗ്ളൂര്‍ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള എംഎസ്‌എഫ്‌എസ് ഹൌസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. കോട്ടയം തെള്ളകത്തുള്ള മാത ആശുപത്രിയില്‍ വച്ചായിരിന്നു അന്ത്യം. പനി ബാധിച്ചതിനെ തുടര്‍ന്ന്‍ വൈദികനെ കഴിഞ്ഞ ദിവസം മുട്ടുചിറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന്‍ തെള്ളകം മാതാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലായിരിക്കെ ഇന്നലെ രണ്ടരയോടെ ഹൃദയാഘാതം സംഭവിക്കുകയായിരിന്നു. മൃതദേഹം ഇന്ന്‍ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കാരിസ് ഭവൻ ധ്യാന കേന്ദ്രത്തിൽ പൊതുദർശനത്തിനായി വയ്ക്കും. മൃതസംസ്കാരം ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂർ എസ്. എഫ്. എസ്. സെമിനാരി സെമിത്തേരിയിൽ നടക്കും.