News - 2024

വാല്‍സിംഹാം തിരുനാള്‍ നാളെ

സ്വന്തം ലേഖകന്‍ 15-07-2017 - Saturday

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നും മലയാളി ക്രൈസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാൽസിംഹാം തിരുനാള്‍ നാളെ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം ആദ്യം നടക്കുന്ന തിരുനാളെന്ന പ്രത്യേകത ഇത്തവണ ഉണ്ട്. നാളെ രാവിലെ ഒന്‍പതിന് ഫാ. സോജി ഓലിക്കലും യുകെ ടീമും നേതൃത്വം നൽകുന്ന ധ്യാനത്തോടെ തിരുനാള്‍ദിനം ആരംഭിക്കും. ധ്യാന ശുശ്രൂഷകൾക്കുശേഷം 11.30 മുതൽ 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമർപ്പണ പ്രാർഥനയ്ക്കായും വ്യക്തിപരമായ പ്രാർത്ഥനയ്ക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മുഖ്യ കാർമ്മികത്വത്തില്‍ വിശുദ്ധ ബലി നടക്കും. വികാരി ജനറാളന്മാരായ ഫാ. തോമസ് പാറയടിയിൽ, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ഫാ. മാത്യു ചൂരപൊയ്കയിൽ എന്നിവരും പത്തു വർഷങ്ങൾക്ക് മുൻപ് വാൽസിംഗ്ഹാം തീർത്ഥടനത്തിന് തുടക്കം കുറിച്ച മാത്യു വണ്ടാലക്കുന്നേൽ, ഇക്കൊല്ലത്തെ തീർത്ഥാടനത്തിന്‍റ ചുമതല വഹിക്കുന്ന ഫാ. ടെറിൻ മുല്ലക്കര എന്നിവരടക്കം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സഹകാർമ്മികരായിരിക്കും.


Related Articles »