India - 2025
പൗരസ്ത്യ കാനന്‍ നിയമജ്ഞരുടെ സമ്മേളനം നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 17-07-2017 - Monday
കൊച്ചി: ഇന്ത്യയിലെ പൗരസ്ത്യ കാനോൻ നിയമ വിദഗ്ധരുടെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഇരിങ്ങാലക്കുട പാസ്റ്റർ സെന്ററിൽ നാളെ ആരംഭിക്കും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ കാനോൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിശുദ്ധരുടെ നാമകരണ നടപടികളെക്കുറിച്ചും സഭാ കോടതിയുടെ പ്രവർത്തനങ്ങളെപ്പറ്റിയും ചർച്ചചെയ്യും.
റവ. ഡോ. ജോർജ് തോമസ് കുരുവിള, റവ. ഡോ. ജോസ് ചിറമേൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അടുത്തിടെ നാമകരണ നടപടികൾ സംബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച പുതിയ ‘മോട്ടു പ്രോപ്രിയ’ സമ്മേളനത്തിലെ ചർച്ചയുടെ ഭാഗമാകും. വിവിധ സംസ്ഥാനങ്ങളിൽനിന്നുളള 150 സഭാ നിയമപണ്ഡിതർ പൊതുസമ്മേളനത്തിലും പഠനശിബിരത്തിലും പങ്കെടുക്കും.