India - 2025

സഭാശുശ്രൂഷയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കാനന്‍ ലോ സഹായിക്കുമെന്നു ബിഷപ്പ് യൗസേബിയോസ്

സ്വന്തം ലേഖകന്‍ 29-11-2017 - Wednesday

തിരുവനന്തപുരം: സ്‌നേഹം ഈ ലോകത്തില്‍ കൂടുതല്‍ അനുഭവപ്പെടുത്താന്‍ പറ്റിയ ഒരു മാര്‍ഗമാണ് കാനന്‍ ലോയെന്നും സഭാശുശ്രൂഷയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കാനന്‍ ലോ ഇടയാക്കുമെന്നും പാറശാല ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ്. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സാധാരണ കോടതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കാനന്‍ ലോ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലങ്ക സഭ ധന്യയാണെന്നും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് സഭയ്ക്കു ലഭിച്ചിട്ടുള്ളതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൂരിയാ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അഭിപ്രായപ്പെട്ടു. കാനന്‍ ലോ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും നൈയാമികമായ ഭാഷയാണെന്നു പുത്തൂര്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് അഭിപ്രായപ്പെട്ടു.

പുതുതായി നിയമിതരായ പാറശാല ബിഷപ് തോമസ് മാര്‍ യൗസോബിയോസ്, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മലങ്കര കത്തോലിക്കാസഭാ കൂരിയാ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. ബഥനി സന്യാസസമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കുരുവിള അനുമോദന പ്രസംഗം നടത്തി.


Related Articles »