Wednesday Mirror - 2025
വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക
തങ്കച്ചന്‍ തുണ്ടിയില്‍ 19-07-2017 - Wednesday
വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഇവ ശ്രദ്ധാപൂര്‍വ്വം പാലിച്ചാല്‍ നമുക്ക് വളരുവാന്‍ സാധിക്കും. ഓരോ ദിവസവും ഇവ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനും അനുസരിച്ച് ജീവിക്കാനും ശ്രമിച്ചാല്‍ ദൈവാത്മാവ് നമ്മെ സുരക്ഷിതമായി നയിക്കും. വിശുദ്ധ കുര്‍ബ്ബാന, പരിശുദ്ധ അമ്മയോടുള്ള ഭക്തി, തിരുസഭയോടുള്ള വിധേയത്വം - വിശുദ്ധരിലെല്ലാം വിളങ്ങിയിരുന്ന സുകൃതമാണത്.
ഇവ നിരന്തരം നാം ഓര്‍ത്തിരുന്നാല്‍ ഏത് പ്രതിസന്ധികളേയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും. പലപ്പോഴും ഇവയെല്ലാം പരിശുദ്ധാത്മാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കാര്യങ്ങളാണ്. പക്ഷേ പലതും നാം ശ്രദ്ധിക്കാതെ പോകുന്നുവെന്നുള്ളതാണ് വാസ്തവം. ഓരോ ബലിയര്‍പ്പണവും നമ്മെ പുതിയ പുതിയ അറിവിലേക്ക്, ഉള്‍ക്കാഴ്ചയിലേക്ക് അനുഭവത്തിലേക്ക്, ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ശക്തിയിലേക്ക് നയിച്ചു കൊണ്ടാണിരിക്കുന്നത്.
ഈ രഹസ്യം അറിയാവുന്നവരാണ് ഒരിക്കലും ബലിയര്‍പ്പണം മുടങ്ങാതെ ശക്തി സ്വീകരിച്ചുകൊണ്ട് മുന്നേറുന്നത്. ഇത് അറിയാത്തവര്‍ക്കാണ് കുര്‍ബ്ബാന വിരസമായി തോന്നുന്നത്. കുര്‍ബ്ബാനയിലെ ഓരോ പ്രാര്‍ത്ഥനകളും അര്‍ത്ഥം ഗ്രഹിച്ചാല്‍ നമ്മെ ആനന്ദത്തിലേക്കു നയിക്കും. പരിശുദ്ധ കുര്‍ബ്ബാനയില്‍ നിന്ന് യഥാര്‍ത്ഥ ശക്തി സ്വീകരിക്കുന്ന വ്യക്തി ഈശോയോട് ചേര്‍ന്നുള്ള ജീവിതമാണ് നയിക്കേണ്ടത്.
കുര്‍ബ്ബാനയുടെ തുടക്കത്തില്‍ തന്നെ നാം പാടാറുണ്ട്. ഒരുമയോടീ ബലി അര്‍പ്പിക്കാമെന്ന്. ബലിയര്‍പ്പണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേ ഈ ഒരുമ നഷ്ടപ്പെടുമ്പോള്‍ നാം സ്വീകരിച്ച ശക്തി എവിടെപ്പോയി? അന്നത്തെ നമ്മുടെ ഏത് പ്രശ്നങ്ങളെയും തരണം ചെയ്യേണ്ടത് ഈ ബലിയില്‍ നിന്നാകണം. അന്നത്തെ നമ്മുടെ ജീവിതം വിജയത്തിലെത്തിയാല്‍ ഒന്നോര്‍ത്തു നോക്കിക്കേ നാം എത്ര ഭാഗ്യവാന്മാരാണ്; ഇനി പരാജയം സംഭവിച്ചാലും നാം വീണ്ടും അവ തിരിച്ചറിഞ്ഞ് മുന്നേറണം. കുര്‍ബ്ബാനയുടെ തുടക്കത്തില്‍ ഇപ്രകാരമൊരു ഗാനമുണ്ടല്ലോ.
അനുരഞ്ജിതരായ് തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
അതേ നാം പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഓരോ [പ്രഭാതവും പുതിയതാണല്ലോ. നവമൊരു പീഠമൊരുക്കുമ്പോള്‍ നവമായ ജീവിതമാണല്ലോ നാം നയിക്കേണ്ടത്. ഈ ജീവിതത്തില്‍ പാളിച്ച വരുമ്പോഴാണ് (നാം മനപ്പൂര്‍വം ഇടര്‍ച്ച വരുത്തുമ്പോള്‍) മറ്റുള്ളവര്‍ക്ക് ഇപ്രകാരം പറയാന്‍ പ്രേരണ നല്‍കുന്നത്. എല്ലാ ദിവസവും കുര്‍ബ്ബാന സ്വീകരിക്കുന്നവരാണ് നാം. പക്ഷേ ജീവിതം? നാമോര്‍ക്കേണ്ട ഒരു സത്യമുണ്ട്, നമ്മുടെ ജീവിതസാക്ഷ്യം ദൈവത്തിനു മഹത്വം നല്‍കുമ്പോള്‍ (മത്തായി 5:16).
ഈ പ്രകാശത്തിലൂടെ മറ്റുള്ളവരെ നയിക്കേണ്ട നാം നമ്മിലെ പ്രകാശം മങ്ങുമ്പോള്‍ ഇരുട്ടില്‍ സഞ്ചരിക്കുന്നുവെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കും നമുക്കു നല്‍കാന്‍ ഇരുട്ടു മാത്രമേ കാണുകയുള്ളൂ. നമ്മുടെ അല്‍ഫോന്‍സാമ്മയും മദര്‍ തെരേസ്സായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമൊക്കെ ശക്തി സ്വീകരിച്ചത് ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നാണെന്ന് മറക്കാതിരിക്കാം.
ഇനി പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിക്കാം. വിശുദ്ധരെല്ലാം മുറുകെപ്പിടിച്ചത് പരിശുദ്ധ അമ്മയെയാണ്. പരിശുദ്ധ അമ്മയോടുള്ള ജപമാലയിലെ ലുത്തിനിയായില്‍ നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. സകല വിശുദ്ധരുടെയും രാജ്ഞി ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേയെന്ന്‍. ഈ രഹസ്യം മനസ്സിലാക്കിയല്ലേ നമ്മുടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇപ്രകാരം പറഞ്ഞത്, അമ്മേ ഞാന്‍ മുഴുവന്‍ നിന്‍റേതാണ്.
സകല വിശുദ്ധരും അമ്മയെ സ്വീകരിച്ചാലും നമുക്ക് അമ്മ ഒരു അനുഭവമായി മാറിയില്ലെങ്കില്‍ എന്ത് പ്രയോജനം? ഈശോയുടെ അമൂല്യമായ സമ്മാനമാണ് അമ്മ. "ഇതാ നിന്‍റെ അമ്മ"(യോഹ. 19:27). അമ്മയെ ഭവനത്തില്‍ സ്വീകരിക്കുകയെന്നതാണ് നാം ചെയ്യേണ്ട കാര്യം. ഈശോ നമുക്ക് അമ്മയെ നല്‍കിയതുകൊണ്ട് മാത്രമായില്ലല്ലോ നാം സ്വീകരിക്കുമ്പോഴാണ് നമുക്കത് അനുഭവമായി മാറുക.
നമ്മുടെ കുറവുകള്‍ അമ്മ ഈശോയുടെ സന്നിധിയില്‍ എത്തിക്കും (യോഹ.2:3). നന്മ നിറഞ്ഞവള്‍. സര്‍പ്പത്തിന്‍റെ തല തകര്‍ത്തവള്‍. ഇവയെല്ലാം പരിഗണിച്ച് 'മേരി മഹത്വം' എന്ന വി.അല്‍ഫോന്‍സ് ലിഗോരിയുടെ ഗ്രന്ഥത്തില്‍ പറയുന്നത്. മറിയത്തിന്‍റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള ഏത് വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആയിരുന്നുവെന്നാണ്. ഈ ഗോവണി വഴി ദൈവം ഇറങ്ങി വന്നത് മനുഷ്യന്‍ മറിയം വഴി സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകാനാണ്.
സകല വിശുദ്ധരും സഭയോട് ചേര്‍ന്നു നിന്നവരാണ്. സഭയിലൂടെയാണ് നാം വിശുദ്ധിയില്‍ വളരുന്നതും സ്വര്‍ഗ്ഗത്തിലെത്തിച്ചേരുന്നതും. പള്ളിക്കൂദാശ കാലത്ത് കാറോസൂസാ പ്രാര്‍ത്ഥനയില്‍ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ട്. ശ്ലീഹന്മാരും അവരുടെ പിന്‍ഗാമികളും വഴി സഭയെ സ്വര്‍ഗ്ഗീയ ജറുസലേമിലേക്ക് സുരക്ഷിതമായി നയിച്ചുകൊണ്ടിരിക്കുന്ന കര്‍ത്താവേ, നിന്‍റെ മഹത്വത്തില്‍ ഞങ്ങളെ പങ്കുകാരാക്കണമേയെന്ന്‍ (സീറോമലബാര്‍). സഭയില്‍ നിന്ന്‍ വേറിട്ടൊരു സ്വര്‍ഗ്ഗീയ ജീവിതമോ വിശുദ്ധ ജീവിതമോ ഈയുള്ളവന് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്‍ക്കുന്ന സഭയെന്നാണ് കുര്‍ബ്ബാനയില്‍ നാം സഭയെ അനുസ്മരിക്കുന്നത്.
ഇവിടെ മറ്റൊരു പ്രത്യേകത സഭയും കുര്‍ബ്ബാനയും പരിശുദ്ധ മാതാവും ഒരുമിച്ചാണ് പോകുന്നത്. ആയതിനാല്‍ ഇവയെ ഒന്നില്‍ നിന്നും ഒന്നിനെ മാറ്റി നിര്‍ത്തുന്നവരെ നാം ശ്രദ്ധിക്കുക പോലും ചെയ്യേണ്ട ആവശ്യമില്ല. ഇങ്ങനെ പ്രബോധനങ്ങളുമായി വരുന്നവരെ നമുക്കാവശ്യമില്ല. ബൈബിള്‍ മാത്രം മതി രക്ഷയ്ക്കെന്ന് പറഞ്ഞു വരുന്നവരുണ്ട്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല ഇവയെല്ലാം ഒരുമിച്ചാണ്. ഒരേ ലക്ഷ്യത്തിലേക്കുമാണ് പോകുന്നത്.
ഇവയില്‍ ഒന്നില്‍ നിന്നെങ്കിലും നാം മാറുമ്പോള്‍ നമുക്ക് ലക്ഷ്യം തെറ്റുന്നു. കുര്‍ബ്ബാനയെയും പരിശുദ്ധ അമ്മയെയും സ്വീകരിക്കുകയും അതേസമയം സഭയെ തള്ളിപ്പറയുന്നവരുമുണ്ട്. ഇവയെ തെളിവ് സഹിതം നിരത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം കൂടിയുണ്ട്. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും വെളിച്ചത്തില്‍ ഇവയെ വിശ്വസിക്കുന്നവരുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു മാത്രം എല്ലാം സത്യമാണെന്ന് വിശ്വസിക്കേണ്ടതില്ല.
സഭയെ നിരന്തരം നയിക്കുന്നത് ശ്ലീഹന്മാരിലൂടെ പരിശുദ്ധാത്മാവാണ്. ഈശോ സ്ഥാപിച്ച സഭ ലോകാവസാനത്തോളം ഉണ്ടായിരിക്കും. സഭയോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം വലിയ ശക്തിയാണ്. സഭയുള്ളിടത്ത് ബലിയുണ്ട്; ബലിയുള്ളിടത്ത് മറിയമുണ്ട്. ഇവയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വി.കുര്‍ബാനയില്‍ അമ്മയെ നമ്മള്‍ സ്മരിക്കുന്നുണ്ട്.
താതനുമതുപോലാത്മജനും
ദിവ്യറൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയാകും കന്യാമറിയത്തെ
സാദരമോര്‍ത്തീടാം പാവനമീബലിയില്‍
(സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാനക്രമത്തില്‍ നിന്ന്)
.................തുടരും.................
വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക