India - 2024
പൗരസ്ത്യവിദ്യാപീഠത്തിൽ വൈദികർക്ക് പഠന ശിബിരം
സ്വന്തം ലേഖകന്‍ 27-07-2017 - Thursday
കോട്ടയം: വടവാതൂർ സെമിനാരിയുടെ സമീപത്തുള്ള രൂപതകളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികർക്ക് തുടർ പരിശീലനത്തിന് പൗരസ്ത്യവിദ്യാപീഠം അവസരമൊരുക്കുന്നു. ആദ്യ പഠനശിബിരം സെപ്റ്റംബറിൽ ആരംഭിക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന ഹ്രസ്വകാല പഠനപദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. എല്ലാമാസവും ഒന്നും മൂന്നും ചൊവ്വാഴ്ചകളിൽ രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ക്ലാസ്. പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം നൽകും.
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിലെ നവദർശനങ്ങളാണ് ചർച്ച ചെയ്യുന്നത്. പൗരസ്ത്യ വിദ്യാപീഠത്തിലെ വിശുദ്ധഗ്രന്ഥ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. കോഴ്സിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന വൈദികർ ഓഗസ്റ്റ് 30-നു മുന്‍പായി andrewsm ek@gmail.com എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അറിയിച്ചു.