News
ചരിത്രം രചിച്ച് ഗ്രാന്‍ഡ് പ്രീസ്റ്റ് കോണ്‍ഫറന്‍സിന് സമാപനം
സ്വന്തം ലേഖകന്‍ 05-08-2017 - Saturday
അഗളി: രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 1000ത്തോളം വൈദികരും 13 ബിഷപ്പുമാരും ഒന്നിച്ച അട്ടപ്പാടിയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്ന വൈദികരുടെ മഹാസംഗമത്തിന് സമാപനം. സഭയില്‍ ആത്മീയ ഉണര്‍വ്, ലോകസമാധാനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടന്ന ഗ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ എന്നിവരും സന്നിഹിതരായിരിന്നു. ഏഷ്യാ ഭൂഖണ്ഡംകണ്ട ഏറ്റവും വലിയ വൈദിക സമ്മേളനമാണ് സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നതെന്നു സംഘാടകർ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം നേടിയ നൂറിലധികം പെണ്‍കുട്ടികളും ഉയർന്ന ഉദ്യോഗസ്ഥരും സമ്പന്നരും അടക്കമുള്ളവര്‍ ശുചിമുറികൾ വൃത്തിയാക്കുന്നതടക്കമുള്ള ശുശ്രൂഷകളിൽ മുഴുകിയ അപൂർവകാഴ്ചയും സെഹിയോൻ ധ്യാനകേന്ദ്രത്തിൽ കാഴ്ചയായി. വൈദികര്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍ക്ക് പാലക്കാട് രൂപതാ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഗ്രേറ്റ് ബ്രിട്ടണ് ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയ് കരിമരുതങ്കല് എന്നിവര്‍ നേതൃത്വം നല്കി.