News - 2025

കര്‍ദ്ദിനാള്‍ ഡിയോണിഗി ടെറ്റമാന്‍സി അന്തരിച്ചു

സ്വന്തം ലേഖകന്‍ 06-08-2017 - Sunday

വത്തിക്കാന്‍: ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡിയോണിഗി ടെറ്റമാന്‍സി അന്തരിച്ചു. 83 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്. 2002 മുതല്‍ 2011 വരെ മിലാന്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. നേരത്തെ മാര്‍പാപ്പ സ്ഥാനത്ത് പരിഗണിക്കപ്പെട്ട അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരിന്നു കര്‍ദ്ദിനാള്‍ ഡിയോണിഗി. കര്‍ദ്ദിനാളിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി.

1934 മാര്‍ച്ച് 14നു ഇറ്റാലിയന്‍ നഗരമായ റെനാറ്റെയിലാണ് ഡിയോണിഗി ടെറ്റാമന്‍സി ജനിച്ചത്. 1957 ല്‍ മിലാന്‍ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയ അദ്ദേഹത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കര്‍ദിനാള്‍ പദവി നല്കിയത്. അങ്കോണ ഓസിമോ അതിരൂപതയിലും തുടര്‍ന്നു ജെനോവയിലും സേവനം ചെയ്ത അദ്ദേഹം 2002-ല്‍ ആണ് മിലാന്‍ അതിരൂപതാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.


Related Articles »