News

റോം ആസ്ഥാനമായ സന്യാസ സമൂഹത്തിനു മലയാളി കന്യാസ്ത്രീ മദര്‍ ജനറല്‍

സ്വന്തം ലേഖകന്‍ 13-08-2017 - Sunday

കൊ​​​ച്ചി: ഇ​​​റ്റ​​​ലി​​​യി​​​ലെ റോം ​​​ആ​​​സ്ഥാ​​​ന​​​മായ ഫ്രാ​​​ൻ​​​സി​​​സ്ക്ക​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് എ​​​ന്ന സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ 15-ാമ​​​ത് ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ൽ മലയാളി കന്യാസ്ത്രീ സി​​​സ്റ്റ​​​ർ ലി​​​സി ത​​​ട്ടി​​​ലി​​​നെ മ​​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സഭ വൈദ്യശാ​​​സ്ത്ര​​​ത്തി​​​ലും അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലും ബി​​​രു​​​ദ​​​ധാ​​​രി​​​യാണ് സി​​​സ്റ്റ​​​ർ ലി​​​സി. ക​​​ഴി​​​ഞ്ഞ 35 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്​​​ഠിച്ചു വരികെയാണ് പുതിയ നിയമനം.

എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നാ​​​യ​​​ത്തോ​​​ട് ത​​​ട്ടി​​​ൽ വ​​​ർ​​​ഗീ​​​സ്-​​റോ​​​സ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. 1867ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ലാണ് ഫ്രാ​​​ൻ​​​സി​​​സ്ക്ക​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് എന്ന സന്യാസസമൂഹം ആരംഭിച്ചത്. അ​​​മേ​​​രി​​​ക്ക, ഇ​​​ന്തോ​​​നേ​​​ഷ്യ, പ​​​നാ​​​മ, ആ​​​ഫ്രി​​​ക്ക തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് സമൂഹത്തിന്റെ സേവനം സജീവമാണ്.


Related Articles »