News - 2024

കുമ്പസാരരഹസ്യം തുറന്നു പറയണമെന്ന നിര്‍ദ്ദേശത്തിനെതിരെ ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 15-08-2017 - Tuesday

മെല്‍ബണ്‍: ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ കുമ്പസാരരഹസ്യം തുറന്നു പറയണമെന്ന ഓസ്ട്രേലിയന്‍ റോയൽ കമ്മീഷൻ നിര്‍ദ്ദേശത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി രംഗത്ത്. ദൈവത്തിങ്കലേക്ക് വൈദികനിലൂടെ നടത്തപ്പെടുന്ന കൂദാശയാണ് കത്തോലിക്ക സഭയിലെ കുമ്പസാരമെന്നും കുമ്പസാര രഹസ്യം സൂക്ഷിക്കുകയെന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മെൽബൺ ആർച്ച് ബിഷപ്പ് ഡെനിസ് ജെ ഹാർട്ട് ആഗസ്റ്റ് പതിനാലിനു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Must Read: ‍ കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

ഓസ്ട്രേലിയയിലെ കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ കുമ്പസാരത്തില്‍ അറിഞ്ഞാല്‍ പോലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ റിപ്പോർട്ട് ചെയ്യണമെന്നാണ് റോയല്‍ കമ്മീഷന്റെ നിർദ്ദേശം. കമ്മീഷന്റെ തീരുമാനം നടപ്പിലാക്കുവാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്ന് ഓസ്ട്രേലിയൻ മെത്രാൻ സമിതി തലവൻ കൂടിയായ ഹാർട്ട് പറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന അല്‍മായർക്ക് അധികാരികളെ സഹായിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുമ്പസാരരഹസ്യം പുറത്തു പറയാൻ പാടില്ലെന്നും അങ്ങനെ ചെയ്തവർ സഭയുടെ വിലക്ക് നേരിടുമെന്നു കാനോൻ നിയമത്തിൽ വ്യക്തമാക്കുന്നു. അനുതപിക്കുന്ന പാപിയെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഒരുക്കണമെന്ന് കൗൺസിൽ റോയല്‍ കമ്മീഷന്‍ സി.ഇ.ഒ ഫ്രാൻസിസ് സളളിവൻ പറഞ്ഞു. അതേ സമയം കുമ്പസാരത്തിന്റെ രഹസ്യാത്മകത പുറത്തുവിടുവിക്കാനുള്ള സമ്മര്‍ദ്ധങ്ങളെ ശക്തമായി ചെറുക്കുമെന്ന് ഓസ്ട്രേലിയൻ മെത്രാൻ സമിതി ഏകകണ്ഠമായി വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »