News - 2024

ദൈവദാസൻ വിൻസന്റ് കപോഡണോയുടെ സ്മരണയില്‍ അമേരിക്ക

സ്വന്തം ലേഖകന്‍ 17-08-2017 - Thursday

വാഷിംഗ്ടൺ: വിയറ്റ്നാം യുദ്ധത്തിനിടെ നാവികർക്ക് ഇടയില്‍ വൈദീക ശുശ്രൂഷ ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ദൈവദാസൻ വിൻസന്റ് കപോഡണോയുടെ സ്മരണയില്‍ അമേരിക്കയിലെ കത്തോലിക്ക ജനത. രക്തസാക്ഷിത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ദൈവദാസനെ സ്മരിച്ചു പ്രത്യേക അനുസ്മരണ ബലിയും വിവിധ പരിപാടികളും നടക്കും. സെപ്റ്റംബർ അഞ്ചിന് വാഷിംഗ്ടൺ ദേശീയ തീർത്ഥാടന കേന്ദ്രമായ അമലോദ്ഭവ ദേവാലയത്തിൽ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ളിയയുടെ നേതൃത്വത്തിലാണ് അനുസ്മരണ ബലി നടക്കുക.

കപോഡണോടൊപ്പം സേവനമനുഷ്ഠിച്ച നാവികരും വിൻസന്റ് കപോഡണോയുടെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച സഭാധ്യക്ഷമാരും പങ്കെടുക്കും ബലിയർപ്പണത്തിൽ പങ്കെടുക്കും. തായ്വാൻ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം യു.എസ് നാവികർക്കായി വൈദിക ശുശ്രൂഷ നിർവഹിച്ച അദ്ദേഹം 1967ലെ വിയറ്റ്നാം യുദ്ധത്തിനിടെയാണ് മരണം വരിച്ചത്.

1969 ജനുവരി ഏഴിന് മരണാന്തര ബഹുമതി നല്കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരിന്നു. 2006-ൽ ആണ് വിൻസന്റ് കപോഡണോയെ ദൈവദാസനായി ഉയർത്തിയത്. ദൈവദാസൻ വിൻസന്റ് കപോഡണോയുടെ ജീവിതവും മരണവും അടിസ്ഥാനമാക്കി 'വിളിക്കപ്പെട്ടവനും തെരഞ്ഞെട്ടക്കപ്പെട്ടവനും' എന്ന ഡോക്യുമെന്‍ററിയും സെപ്റ്റംബര്‍ 5നു പുറത്തിറക്കും.


Related Articles »