India - 2024

ബംഗളൂരുവില്‍ ഇന്നു കൃതജ്ഞതാ ബലി അര്‍പ്പിക്കും

സ്വന്തം ലേഖകന്‍ 14-09-2017 - Thursday

ബംഗളൂരു: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ സന്തോഷം പങ്കിട്ട് കര്‍ണ്ണാടക കാത്തലിക് ബിഷപ് കോണ്‍ഫറന്‍സിന്റെയും ബംഗളൂരു അതിരൂപതയുടെയും സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രോവിന്‍സിന്റെയും നേതൃത്വത്തില്‍ ഇന്നു കൃതജ്ഞതാ ബലി അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് ബംഗളൂരു സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് തിരുക്കര്‍മങ്ങള്‍ നടക്കുക. കൃതജ്ഞതാ ബലിയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാര്‍ഡ് മോറസ് മുഖ്യകാര്‍മികത്വം വഹിക്കും.

അതേസമയം വൈദികന്റെ മോചനത്തിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 17 ഞായറാഴ്ച കൃതജ്ഞതാ ദിനമായി ആചരിക്കുവാൻ ദേശീയ മെത്രാന്‍ സമിതി ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും നടക്കുന്ന കൃതജ്ഞതാ ബലിയിലും പ്രത്യേക പ്രാർത്ഥനകളിലും വൈദികന്റെ മോചനത്തിനായി ഇടപെടലുകൾ നടത്തിയവരേ പ്രത്യേകം സ്മരിച്ചു പ്രാര്‍ത്ഥിക്കും.


Related Articles »